ആറളം (കണ്ണൂര്‍): (www.kvartha.com 31.01.2022) ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 39 കാരന്‍ മരിച്ചു. ഇരിക്കൂര്‍ കൊളപ്പ സ്വദേശി റിജേഷ് ആണ് മരിച്ചത്. ഫാം ഒന്നാം ബ്ലോകിലെ കള്ള് ചെത്ത് തൊഴിലാളിയാണ് റിജേഷ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
30 ലധികം കാട്ടാനകളാണ് ഫാമില്‍ സ്ഥിരമായി തമ്പടിക്കുന്നത്. ഇതോടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊട്ടിയൂര്‍ പഞ്ചായത്തിലും ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി.