Follow KVARTHA on Google news Follow Us!
ad

'50 രൂപ കട്ടെടുത്തുവെന്നാരോപിച്ച് 10 വയസുകാരനായ മകനെ പിതാവ് തല്ലിക്കൊന്നു'

Man Attacks 10-Year-Old Boy To Death For Allegedly Stealing Rs 50: Police#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 01.01.2022) 10 വയസുകാരനായ മകനെ പിതാവ് 50 രൂപ കട്ടെടുത്തുവെന്നാരോപിച്ച് തല്ലിക്കൊന്നതായി പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് കണ്ണില്ലാത്ത ക്രൂരത. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്ദീപ് ബബ്ലു ഓംപ്രകാശ് പ്രജാപതി(41) എന്നയാള്‍ക്കെതിരെ കല്‍വ പൊലീസ് കൊലക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: താനെ ജില്ലയിലെ കല്‍വയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. 50 രൂപ കട്ടെടുത്തെന്നാരോപിച്ച് സന്ദീപ് മകനെ മര്‍ദിക്കുകയായിരുന്നു. മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്സാക്ഷിയാണ്. സന്ദീപിന്റെ ഭാര്യ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ക്രൂരമായി മര്‍ദനമേറ്റ ബാലന്‍ സ്ഥലത്തുവച്ച് തന്നെ മരിച്ചു. 

News, National, India, Mumbai, Crime, Killed, Police, Death, Case, Murder case, Man Attacks 10-Year-Old Boy To Death For Allegedly Stealing Rs 50: Police

കരച്ചിലും ബഹളവും കേട്ടെത്തിയ കോളനിയിലെ മറ്റു താമസക്കാരാണ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. തങ്ങള്‍ എത്തുമ്പോള്‍ ബാലന്‍ തറയില്‍ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Mumbai, Crime, Killed, Police, Death, Case, Murder case, Man Attacks 10-Year-Old Boy To Death For Allegedly Stealing Rs 50: Police

Post a Comment