കൊച്ചി: (www.kvartha.com 29.01.2022) വളര്‍ത്തുപൂച്ചയുടെ കുഞ്ഞിനെ അയല്‍വാസി തല്ലിക്കൊല്ലുന്ന വീഡിയോ ഷൂട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഐരാപുരം സ്വദേശി സിജോ ജോസഫ് (30) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അയല്‍വാസി പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി പങ്കുവച്ചത്. യുവതിയുടെ പൂച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങളെയും കൊണ്ട് അയല്‍വാസിയുടെ ടെറസിലേക്ക് പൂച്ച പോകാറുണ്ട്. എന്നാല്‍ ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഒടുവിലത്തെ കുഞ്ഞിനെ ഇയാള്‍ തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി മൊബൈലില്‍ ഷൂട് ചെയ്യുകയായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതു കണ്ട ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയെ അറസറ്റ് ചെയ്തു. എസ് എച് ഒ സജി മാര്‍കോസ് എസ് ഐമാരായ എം പി എബി, കെ ടി ഷൈജന്‍, കെ ആര്‍ ഹരിദാസ്, എ എസ് ഐ അനില്‍കുമാര്‍, എസ് സി പി ഒ പി എ അബ്ദുള്‍ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Man arrested for killing neighbour's cat in Kochi, Kochi, News, Local News, Police, Arrested, Complaint, Social Media, Kerala.