തഴുത്തല സ്വദേശി സുധീഷ് (27) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജോലിക്ക് പോകാന്‍ പതിവായി ഭാര്യ ലക്ഷ്മി സുധീഷിനോട് ആവശ്യപ്പെടാറുണ്ടെങ്കിലും അയാള്‍ അത് അനുസരിക്കാറില്ല. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
ജനുവരി 26-ന് വൈകിട്ട്, ജോലിക്കു പോകാതെ വീട്ടില്‍ നില്‍ക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടതായിരുന്നു പ്രകോപനത്തിനു കാരണം. ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേല്‍പിച്ചെന്നും പൊലീസ് പറഞ്ഞു.
സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ബി നായര്‍, റെനോക്സ്, ജോയി, ഗിരീശന്‍, സി പി ഒ അനൂപ്, ജാസ്മിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ബി നായര്‍, റെനോക്സ്, ജോയി, ഗിരീശന്‍, സി പി ഒ അനൂപ്, ജാസ്മിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Keywords: Man arrested for assaulting woman, Kollam, News, Local News, Assault, Police, Arrested, Court, Remanded, Kerala.