Follow KVARTHA on Google news Follow Us!
ad

അബദ്ധത്തില്‍ കാമറ ഓണ്‍ ആയത് അറിഞ്ഞില്ല; വൈറലായി ഹൈകോടതി മുറിയില്‍ നിന്നുള്ള യുവാവിന്റെ ഷേവിംഗ് ചിത്രങ്ങള്‍

Kochi,News,High Court of Kerala,Video,Kerala,

കൊച്ചി: (www.kvartha.com 18.01.2022)  അബദ്ധത്തില്‍ കാമറ ഓണ്‍ ആയത് അറിഞ്ഞില്ല, വൈറലായി ഹൈകോടതി മുറിയില്‍ നിന്നുള്ള യുവാവിന്റെ ഷേവിംഗ് ചിത്രങ്ങള്‍. കോവിഡ് വ്യാപനം മൂലം കോടതികളില്‍ വിര്‍ച്വല്‍ ഹിയറിങ്ങാണ് കഴിഞ്ഞ കുറേ നാളുകളായി നടക്കുന്നത്. ഇത്തരത്തില്‍ കേരള ഹൈകോടതിയുടെ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ഒരാള്‍ ഷേവ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. അബദ്ധത്തില്‍ കാമറ ഓണ്‍ ആയതാണ് പണി പറ്റിച്ചത്.

ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ യുവാവ് വാഷ് റൂമില്‍ വാഷ് ബേസിന് മുന്നില്‍ മൊബൈല്‍ ഫോണ്‍ വെയ്ക്കുകയായിരുന്നു. എന്നാല്‍ കാമറ ഓണ്‍ ആയത് അറിഞ്ഞില്ല. ഇതോടെ ഷേവ് ചെയ്യുന്ന വീഡിയോ കേടതി മുറിയിലെത്തി. ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 

Man Appears from bathroom During Kerala High Court Virtual Hearing, Kochi, News, High Court of Kerala, Video, Kerala.

നേരത്തേയും രാജ്യത്ത് വിവിധ കോടതികളില്‍ സമാന സംഭവമുണ്ടായിട്ടുണ്ട്. 2021 ഡിസംബര്‍ 21ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒരു സ്ത്രീയുമായി കെട്ടിപ്പുണരുന്നത് കണ്ടതിനെ തുടര്‍ന്ന് ആര്‍ ഡി സന്താന കൃഷ്ണന്‍ എന്ന അഭിഭാഷകനെതിരെ മദ്രാസ് ഹൈകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.

കര്‍ണാടക ഹൈകോടതിയില്‍ വെര്‍ച്വല്‍ ഹിയറിങ്ങിനിടെ അര്‍ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയല്‍ ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് ഒരു മാസം മുമ്പ് ട്വിറ്റെറിലൂടെ അറിയിച്ചിരുന്നു.

Keywords:  Man Appears from bathroom During Kerala High Court Virtual Hearing, Kochi, News, High Court of Kerala, Video, Kerala.

Post a Comment