Follow KVARTHA on Google news Follow Us!
ad

മമ്മൂട്ടിക്ക് കോവിഡ്; പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍; സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Mammootty,COVID-19,Health,Health and Fitness,Cinema,Kerala,
കൊച്ചി: (www.kvartha.com 16.01.2022) നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ ആരോഗ്യ പരിശോധനയില്‍ താരം പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.നിലവില്‍ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം.

Mammootty tests positive for Covid-19, shooting of CBI 5 suspended, Kochi, News, Mammootty, COVID-19, Health, Health and Fitness, Cinema, Kerala.


ഇതേതുടര്‍ന്ന് കൊച്ചിയില്‍ പുരോഗമിക്കുന്ന മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെച്ചു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂടിങ് തുടങ്ങിയിട്ട് 60 ദിവസങ്ങളോളം ആയിരുന്നു.

ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രം. നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത് ഡിസംബര്‍ രണ്ടാംവാരമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' പൂര്‍ത്തിയാക്കിയതിനു ശേഷമാണ് തന്റെ പ്രശസ്ത കഥാപാത്രമായ 'സേതുരാമയ്യരാ'വാന്‍ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തിയത്.

ചിത്രത്തിന്റെ ഒഫിഷ്യല്‍ സ്റ്റില്‍ മമ്മൂട്ടി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി റിലീസിനായി കാത്തിരിക്കുന്നത്. ലിജോ ചിത്രവും സിബിഐ 5ഉും കൂടാതെ നവാഗതയായ റത്തീനയുടെ പുഴു, അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വം എന്നിവയും മമ്മൂട്ടിയുടെ അപ് കമിംഗ് പ്രോജക്റ്റുകള്‍ ആണ്.

Keywords: Mammootty tests positive for Covid-19, shooting of CBI 5 suspended, Kochi, News, Mammootty, COVID-19, Health, Health and Fitness, Cinema, Kerala.

Post a Comment