Follow KVARTHA on Google news Follow Us!
ad

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Video,mediaone,Channel,Supreme Court of India,Application,Kerala,
കോഴിക്കോട്: (www.kvartha.com 31.01.2022) മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ പൂര്‍ണ നടപടികള്‍ക്ക് ശേഷം മീഡിയവണ്‍  പ്രേക്ഷകരിലേക്ക് തിരിച്ചെത്തുമെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.

Malayalam TV news channel MediaOne barred from transmission by Centre, Kozhikode, News, Video, Mediaone, Channel, Supreme Court of India, Application, Kerala

നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാനലിന്റെ ലൈസന്‍സ് പുതുക്കുവാന്‍ മീഡിയവണ്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വണ്ണിന് കേന്ദ്രം നോടിസ് നല്‍കിയിരുന്നു. അതിന് മീഡിയവണ്‍ മറുപടിയും നല്‍കി. ഇതിന് ശേഷം യാതൊരു മറുപടിയും നല്‍കാതെ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നു. നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും പ്രമോദ് രാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്. 2021ലെ ഡെല്‍ഹി വംശഹത്യയുടെ സമയത്തും മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപോര്‍ട് ചെയ്തതില്‍ ചട്ടലംഘനം ആരോപിച്ചായിരുന്നു അന്നത്തെ വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കായിരന്നു അന്ന് ചാനല്‍ സംപ്രേക്ഷണം വിലക്കിയത്. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയായിരുന്നു.

 

Keywords: Malayalam TV news channel MediaOne barred from transmission by Centre, Kozhikode, News, Video, Mediaone, Channel, Supreme Court of India, Application, Kerala.

Post a Comment