അതിനിടെ കേസില്‍ ഉള്‍പെട്ട പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബര്‍ 15നാണ് ഭാര്യയ്‌ക്കൊപ്പം ബൈകില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്.
പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ സഹായിച്ചവരും ഒളിവില്‍ പോയതോടെ പൊലീസ് ഇവര്‍ക്കായി ലുക് ഔട് നോടിസ് പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് പ്രതി പിടിയിലായത്.
Keywords: Main conspirator in RSS activist's murder in Palakkad held, Palakkad, News, Murder case, Arrested, Police, RSS, Allegation, Kerala.