മുംബൈ: (www.kvartha.com 22.01.2022) കോവിഡ് സ്ഥിരീകരിച്ച അനശ്വര ഗായിക ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍ തുടരുന്നു. മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയിലാണ് ലതാ മങ്കേഷ്‌കര്‍ ചികിത്സയിലുള്ളത്. ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ഗായികയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും അവരുടെ വക്താവ് അറിയിച്ചു.
'പ്രതിത് സംദാനിയുടെയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചികിത്സയില്‍ ഐസിയുവിലാണ് ലതാ ദീദി. അവരെപ്പറ്റി തെറ്റായ വാര്‍ത്ത നല്‍കരുതെന്ന് അഭ്യര്‍ഥിക്കുന്നു. കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കും അവരുടേതായ സമയവും ഇടവും ആവശ്യമുണ്ട്' പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച ലതയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത വന്നപ്പോഴും സമാന പ്രതികരണവുമായി വക്താവ് രംഗത്തെത്തിയിരുന്നു. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ടു.
ജനുവരി എട്ടിന് കോവിഡ് ബാധിതയായ ലതാ മങ്കേഷ്‌കര്‍ അന്ന് മുതല്‍ ഐസിയുവിലാണ് തുടരുന്നത്.