Follow KVARTHA on Google news Follow Us!
ad

150 ജീവനക്കാര്‍ക്ക് കോവിഡ്: 6 സെര്‍വീസുകള്‍ റദ്ദാക്കി കെഎസ്ആര്‍ടിസി

KSRTC In Covid Crisis#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 19.01.2022) ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്ആര്‍ടിസിയും പ്രതിസന്ധിയില്‍. 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആറ് സെര്‍വീസുകള്‍ റദ്ദാക്കി. കൂടുതല്‍ സെര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്നാണ് വിവിധ ഡിപോ മാനേജെര്‍മാരുടെ മുന്നറിയിപ്പ്. 
                
News, Kerala, State, Thiruvananthapuram, KSRTC, Bus, Transport, Travel, Minister, Passengers,COVID-19, KSRTC In Covid Crisis

കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്ആര്‍ടിസിയില്‍ കോവിഡ് രൂക്ഷമായി പടരുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപോകളിലാണ് സ്ഥിതി ഗുരുതരം. തലസ്ഥാനത്ത് സിറ്റി ഡിപോയില്‍ മാത്രം 30 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ജില്ലയിലാകെ 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറണാകുളം, കോഴിക്കോട് ഡിപോകളില്‍ 15 പേര്‍ക്ക് വിതം കോവിഡ് സ്ഥിരീകരിച്ചു.

എന്നാല്‍ സ്ഥിതി രൂക്ഷമാകുമ്പോഴും പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാര്‍ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് മന്ത്രി പറയുന്നത്. നിലവില്‍ ബസില്‍ കൂടുതല്‍ നിയന്ത്രണം ഉദ്ദേശിക്കുന്നില്ല. പൊതുഗതാഗതമെന്ന നിലയില്‍ നിയന്ത്രണമുണ്ടെങ്കിലും ആളുകള്‍ കയറുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

Keywords: News, Kerala, State, Thiruvananthapuram, KSRTC, Bus, Transport, Travel, Minister, Passengers,COVID-19, KSRTC In Covid Crisis

Post a Comment