കോവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ കേരളത്തിലെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്
Jan 9, 2022, 11:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.01.2022) കേരളത്തില്‍ കോവിഡ് മരണം അരലക്ഷത്തിനടുത്ത്. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക് കടക്കുകയാണ്. ദേശീയ ശരാശരി 1.37ല്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കില്‍ കേരളം മഹാരാഷ്ട്രയ്ക്കും പിന്നില്‍ രണ്ടാമതെത്തി.

സുപ്രീം കോടതി നിര്‍ദേശപ്രകാരം മരണം കണക്കാക്കുന്നതില്‍ മാറ്റം വരുത്തേണ്ടി വന്നതിനൊപ്പം, നേരത്തെ മറച്ചുവച്ച മരണങ്ങള്‍ പിന്നീട് ചേര്‍ക്കേണ്ടി വന്നതോടെയാണ് കണക്കുകളില്‍ കേരള മോഡെല്‍ ചോദ്യം ചെയ്യപ്പെടുന്നത്. 25,000ത്തിലധികം മരണമാണ് അപീലിലൂടെ മാത്രം ചേര്‍ത്തത്. മരണം അരലക്ഷം കടക്കുമ്പോള്‍ കോവിഡ് മരണപ്പട്ടികയില്‍ ചേര്‍ക്കാന്‍ 10,141 അപേക്ഷകള്‍ ഇനിയും ബാക്കിയുമാണ്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് കോവിഡിന്റെ ഒന്നാം തരംഗകാലത്ത് എല്ലായിടത്തും സര്‍കാരിന്റെ പ്രധാന അവകാശവാദമായിരുന്നു. രാജ്യത്തെ മരണനിരക്ക് ശരാശരി 1.37 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ കേരളം 0.93ലെത്തി. 1.41 ലക്ഷത്തിലധികം മരണമുണ്ടായ മഹാരാഷ്ട്രയാണ് രാജ്യത്ത് മരണക്കണക്കില്‍ മുന്നില്‍. രണ്ടാമതുള്ള കേരളത്തില്‍ മരണം 49,547 ആയി.
വാക്‌സീനേഷന്‍ സമ്പൂര്‍ണമാകാറായിട്ടും നിലവിലെ മരണനിരക്ക്, വാക്‌സീനെത്തുന്നതിന് മുന്‍പുള്ളതിനേക്കാള്‍ കൂടി നില്‍ക്കുന്നുവെന്ന കൗതുകരമായ വസ്തുതയും ഉണ്ട്. 5944 കേസുകളുണ്ടായ ശനിയാഴ്ച 33 മരണം. മരണനിരക്ക് 0.55 ശതമാനം. വാക്‌സിനേഷനെത്തിയിട്ടില്ലാത്ത 2020 ഒക്ടോബര്‍ 1ന് 8135 കേസുകളുണ്ടായപ്പോഴും മരണം 29 മാത്രം. നിരക്ക് 0.35 ശതമാനം.
വാക്‌സിനുണ്ടായിട്ടും മരണനിരക്ക് കുറയുന്നില്ലെന്ന തോന്നലുണ്ടാക്കുന്നതിന് പിറകില്‍, ആദ്യതരംഗകാലത്ത് മരണങ്ങള്‍ റിപോര്‍ട് ചെയ്യാതെ മറച്ചുവച്ചതാണെന്നാണ് വിദഗ്ദരുടെ വിശദീകരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.