Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; പരീക്ഷകള്‍ മാറ്റി പി എസ് സി

Kerala PSC Exam Postponed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 
തിരുവനന്തപുരം: (www.kvartha.com 21.01.2022) സംസ്ഥാനത്ത് പി എസ് സി പരീക്ഷകള്‍ക്ക് മാറ്റം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്തിയതിനാലാണ് ജനുവരി 23, 30 തീയതികളില്‍  നടത്താന്‍ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിയത്.

ജനുവരി 23 ന് നിശ്ചയിച്ച മെഡികല്‍ എഡ്യുകേഷന്‍ സെര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോടെറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാടെര്‍ അതോറിറ്റിയിലെ ഓപറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. 

News, Kerala, State, Thiruvananthapuram, Examination, PSC, Education, Kerala PSC Exam Postponed


പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി എസ് സി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Examination, PSC, Education, Kerala PSC Exam Postponed

Post a Comment