Follow KVARTHA on Google news Follow Us!
ad

കേരളാ പൊലീസിന്റെ ശമ്പളവിതരണം ഇനി സ്വകാര്യ ബാങ്കിലൂടെ; മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ അറിയിപ്പ്; ഭാവിയില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയില്‍ ഉദ്യോഗസ്ഥര്‍, തീരുമാനത്തിനെതിരെ സേനയില്‍ പ്രതിഷേധം

Kerala Police Officers Salary account to be shifted to private sector bank#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.01.2022) സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അകൗണ്ടുകള്‍ സ്വകാര്യ ബാങ്കിലേക്ക് മാറ്റാന്‍ നീക്കം. റികവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വകാര്യ ബാങ്കില്‍ നല്‍കാന്‍ ഡിജിപി ഉത്തരവിട്ടു. എസ് ബി ഐയില്‍ നിന്ന് എച് ഡി എഫ് സി ബാങ്കിലേക്കാണ് അകൗണ്ടുകള്‍ മാറുന്നത്. 

എച് ഡി എഫ് സി ബാങ്കിലേക്ക് എല്ലാ ഉദ്യോഗസ്ഥരുടെയും അകൗണ്ടുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്തെ പൊലീസ് സേനയില്‍ ശമ്പള വിതരണ അകൗണ്ട് എസ് ബി ഐയിലാണ്. ഈ അകൗണ്ടുകളാണ് സ്വകാര്യ ബാങ്കിലേക്ക് മാറ്റുന്നത്. 

പൊലീസ് വെല്‍ഫെയര്‍ ഫന്‍ഡ്, മെസ് അലവന്‍സ്, സംഘടനാ പിരിവ്, കേരളാ പൊലീസ് വെല്‍ഫെയല്‍ ഫന്‍ഡ് പോലുള്ള ജീവനക്കാരുടെ തിരിച്ചടവുകള്‍ ഇനി മുതല്‍ എച് ഡി എഫ് സിയിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിനായി ഉദ്യോഗസ്ഥരുടെ മുഴുവന്‍ വിവരങ്ങളും സ്വകാര്യ ബാങ്കിലേക്ക് നല്‍കാന്‍ അറിയിപ്പ് നല്‍കി. മൊബൈലില്‍ ലഭിക്കുന്ന ലിങ്ക് വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. 

News, Kerala, State, Thiruvananthapuram, Bank, Private sector, Police, Salary, Kerala Police Officers Salary account to be shifted to private sector bank


എന്നാല്‍ അകൗണ്ടുകള്‍ മാറ്റുന്നതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആരോപണം. എച് എഡ് എഫ് സി ബാങ്ക് കരാര്‍ നല്‍കിയിരിക്കുന്ന ഡെല്‍ഹി സഫ്ദര്‍ജംഗ് ആസ്ഥാനമായ മറ്റൊരു ഏജെന്‍സിയിലേക്കാണ് സ്വകാര്യ വിവരങ്ങള്‍ ഉള്‍പെടെ പോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഭാവിയില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നു. 

എന്നാല്‍ റികവറി ഫന്‍ഡുകള്‍ പിടിക്കുക മാത്രമാണ് എച് ഡി എഫ് സി ചെയ്യുന്നതെന്നും അകൗണ്ടുകള്‍ പൂര്‍ണമായും മാറില്ലെന്നുമാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം. 

Keywords: News, Kerala, State, Thiruvananthapuram, Bank, Private sector, Police, Salary, Kerala Police Officers Salary account to be shifted to private sector bank

Post a Comment