Follow KVARTHA on Google news Follow Us!
ad

ആരോഗ്യ സ്ഥിതി തൃപ്തികരം, ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്ന് ഓണ്‍ലൈനായി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Chief Minister,Pinarayi vijayan,Cabinet,COVID-19,Kerala,
തിരുവനന്തപുരം: (www.kvartha.com 19.01.2022) മന്ത്രിസഭാ യോഗത്തില്‍ തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ച് അമേരികയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Kerala CM Pinarayi Vijayan presides over weekly Cabinet meet from US, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Cabinet, COVID-19, Kerala

ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ കഴിയുന്നത്. മൈനസ് ഒന്‍പത് ഡിഗ്രിയാണ് പ്രദേശത്തെ കാലാവസ്ഥ. ഇതല്ലാതെ മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 15 ന് ആണ് മുഖ്യമന്ത്രി അമേരികയിലേക്ക് ചികിത്സയ്ക്കായി പോയത്. 29ന് തിരിച്ചെത്തും. കൂടെ ഭാര്യ കമല വിജയനും ഉണ്ട്.

അതിനിടെ, സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. രണ്ടാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന വിലയിരുത്തലാണ് ഉണ്ടായത്. സംസ്ഥാനത്ത് ഫെബ്രുവരിയില്‍ രോഗബാധ തീവ്രമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍തന്നെ രോഗവ്യാപനം രൂക്ഷമായെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്തെ ആശുപത്രികളെല്ലാം അതിതീവ്ര വ്യപനം നേരിടാന്‍ സജ്ജമാണെന്നും യോഗം വിലയിരുത്തി. ഐസിയു, വെന്റിലേറ്റര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ പര്യാപ്തമാണ്. എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തണമെന്ന കാര്യം വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.

Keywords: Kerala CM Pinarayi Vijayan presides over weekly Cabinet meet from US, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Cabinet, COVID-19, Kerala.

Post a Comment