Follow KVARTHA on Google news Follow Us!
ad

ലോകായുക്ത ജഡ്ജിക്കെതിരായ പരാമര്‍ശം: ജലീലിന്റേത് ഒരു വ്യക്തിയുടെ ആക്ഷേപം മാത്രം, അദ്ദേഹം ഒരു പ്രസ്ഥാനമല്ലെന്നും തുറന്നടിച്ച് കാനം രാജേന്ദ്രന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Criticism,Lokayuktha,Allegation,Social Media,Kerala,
തിരുവനന്തപുരം: (www.kvartha.com 31.01.2022) ലോകായുക്തയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും രംഗത്ത്. ജലീലിന്റേത് ഒരു വ്യക്തിയുടെ ആക്ഷേപം മാത്രമാണ്, അദ്ദേഹം ഒരു പ്രസ്ഥാനമല്ലെന്നും കാനം തുറന്നടിച്ചു. ജലീലിന്റെ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നായിരിക്കും. ലോകായുക്തക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. അതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും കാനം വ്യക്തമാക്കി.

Kaanam Rajendran on Jaleel`s criticism against Lokayuktha, Thiruvananthapuram, News, Politics, Criticism, Lokayuktha, Allegation, Social Media, Kerala

നിലവില്‍ ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ജലീല്‍ ഉന്നയിച്ചത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയും ചെയ്യുമെന്ന് ജലീല്‍ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ കുറിച്ചിരുന്നു. ഒന്നാം പിണറായി സര്‍കാരില്‍ മന്ത്രിയായിരുന്ന ജലീലിനു ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്.

ലോകായുക്തക്കെതിരെ ആരോപണങ്ങളുമായി തിങ്കളാഴ്ചയും ജലീല്‍ രംഗത്ത് എത്തിയിരുന്നു. മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞു. എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നുമായിരുന്നു ജലീലിന്റെ ആരോപണം.

തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ജലീലിന്റെ ആക്ഷേപം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എംജി സര്‍വകലാശാലയില്‍ വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.

Keywords: Kaanam Rajendran on Jaleel`s criticism against Lokayuktha, Thiruvananthapuram, News, Politics, Criticism, Lokayuktha, Allegation, Social Media, Kerala.

Post a Comment