Follow KVARTHA on Google news Follow Us!
ad

രാഷ്ട്രപതിയെ അപമാനിക്കാന്‍ പ്രതിപക്ഷം സര്‍കാരിന് കൂട്ടുനില്‍ക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,BJP,K Surendran,Criticism,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 01.01.2022) കേരള സര്‍വകലാശാലയുടെ ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ അപമാനിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ കാര്യത്തില്‍ പ്രതിപക്ഷം സര്‍കാരിന് കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

K Surendran says that opposition is colluding with the government to insult the President, Thiruvananthapuram, News, Politics, BJP, K Surendran, Criticism, Pinarayi Vijayan, Kerala

സംഭവം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ ആക്രമിക്കുകയാണ്. പിണറായി മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്റെ പരിചയാണ് സതീശന്‍ എന്ന് എല്ലാവര്‍ക്കും മനസിലായിരിക്കുന്നു. എകെജി സെന്ററില്‍ നിന്നാണോ സതീശന് പ്രതിഫലം കിട്ടുന്നതെന്ന സംശയം ജനങ്ങള്‍ക്കുണ്ട്. ഏറ്റവും അപഹാസ്യമായ അവസ്ഥയാണ് പ്രതിപക്ഷത്തിന്റേതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വൈര്യ നിര്യാതന ബുദ്ധിയോടെ രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്ന സിപിഎം സര്‍വകലാശാലകളിലും അതേ രീതിയിലാണ് ഇടപെടുന്നത്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നത് ചര്‍ചാ വിഷയമാവുന്നത് പോലും കേരളത്തിന് അപമാനമാണ്. ചാന്‍സെലര്‍ പദവി സിപിഎമിന്റെ ദാനമല്ല. മന്ത്രി ബിന്ദു പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കേണ്ടയാളല്ല ഗവര്‍ണര്‍ എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് പരസ്യമായി പറയുന്നവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഗവര്‍ണര്‍ക്ക് എങ്ങനെ ബഹുമാനം കിട്ടും എന്നും സുരേന്ദ്രന്‍ ചോദിച്ചു. രാജ്യത്തിന്റെ ഭരണഘടനയെ പുച്ഛത്തോടെ സമീപിക്കുന്നവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് പോത്തിനോട് വേദം ഓതുന്നത് പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: K Surendran says that opposition is colluding with the government to insult the President, Thiruvananthapuram, News, Politics, BJP, K Surendran, Criticism, Pinarayi Vijayan, Kerala.

Post a Comment