റാഞ്ചി: (www.kvartha.com 16.01.2022) ബോളിവുഡ് നടിമാരുടെ ശരീരഅഴകുമായി വര്‍ണിച്ച് വീണ്ടും വീണ്ടും പ്രതിരോധത്തിലാവുകയാണ് വടക്കേയിന്‍ഡ്യയിലെ രാഷ്ട്രീയ നേതാക്കള്‍. റോഡിനെ കങ്കണയുടെ കവിളുമായി വര്‍ണിച്ച കോണ്‍ഗ്രസ് എംഎല്‍എ ഡോ. ഇര്‍ഫാന്‍ അന്‍സാരിയാണ് ഇപ്പോള്‍ വെട്ടിലായത്.
തന്റെ മണ്ഡലമായ ജംതാരയിലാണ് നടി കങ്കണ റനൗടിന്റെ കവിളുകളേക്കാള്‍ മിനുസമായ റോഡുകള്‍ നിര്‍മിക്കുമെന്ന് പ്രസ്താവന നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് വിവാദ പരാമര്‍ശം.
'രാജ്യാന്തര നിലവാരത്തിലുള്ള 14 റോഡുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ജംതാരയിലെ റോഡുകള്‍ കങ്കണ റനൗടിന്റെ കവിളുകളേക്കാള്‍ മിനുസമുള്ളതാക്കും' വീഡിയോയില്‍ ഇര്‍ഫാന്‍ അന്‍സാരി പറയുന്നു.
അടുത്തിടെ മഹാരാഷ്ട്ര ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീലും സമാനമായ വിവാദത്തില്‍ പെട്ടിരുന്നു. മധ്യപ്രദേശിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്ന പാട്ടീലിന്റെ പ്രസ്താവനയില്‍ സംസ്ഥാന വനിതാ കമിഷന്‍ രംഗത്തെത്തുകയും പാട്ടീല്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.
ഇത്തരം പ്രസ്താവനകളുടെ ട്രെന്‍ഡിന് തുടക്കം കുറിച്ചത് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആണെന്നും ഇത്തരം പ്രസ്താവനകള്‍ നല്ലതെന്ന് കരുതുന്നില്ലെന്നും ഹേമമാലിനി അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.
നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകളുടെ നിര്‍മാണമെന്ന് പറഞ്ഞ രാജസ്ഥാനിലെ നേതാവ് രാജേന്ദ്ര ഗുദ്ദയും അടുത്തിടെ വിവാദത്തില്‍പെട്ടു. മധ്യപ്രദേശിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്ന് 2019ല്‍ മന്ത്രി പി സി ശര്‍മ പറഞ്ഞതും വിവാദമായിരുന്നു.
അതേസമയം, ദീര്‍ഘ നേരം മാസ്‌ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും മാസ്‌കുകള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്നുള്ള അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Keywords: News, National, India, MLA, Congress, Road, Bollywood, Actress, Entertainment, Politics, Jharkhand Congress MLA promises to build roads 'smoother than Kangana Ranaut’s cheeks’, WATCH#WATCH | Jharkhand: I assure you that roads of Jamtara "will be smoother than cheeks of film actress Kangana Ranaut"; construction of 14 world-class roads will begin soon..: Dr Irfan Ansari, Congress MLA, Jamtara
— ANI (@ANI) January 15, 2022
(Source: Self-made video dated January 14) pic.twitter.com/MRpMYF5inW