ന്യൂഡെല്‍ഹി: (www.kvartha.com 13.01.2022) ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി പൊലീസ്. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. കശ്മീര്‍ പൊലീസിലെ രോഹിത് ഛിബ് ആണ് മരിച്ചത്. മൂന്ന് സൈനികര്‍ക്കും പ്രദേശവാസികളായ രണ്ട് പേര്‍ക്കും പരിക്കേറ്റതായും കശ്മീര്‍ ഐജി വിജയ്കുമാര്‍ അറിയിച്ചു.
കുല്‍ഗാമിലെ പരിവാന്‍ മേഖലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.