Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; 26- ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,COVID-19,Cinema,Kerala,
തിരുവനന്തപുരം:  (www.kvartha.com 17.01.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. ഫെബ്രുവരി നാല് മുതലായിരുന്നു മേള നടത്താനിരുന്നത്. 
പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ലെന്ന തീരുമാനത്തിലാണ് മാറ്റിയത്. 

International Film Festival of Kerala postponed due to COVID-19,  Thiruvananthapuram, News, Health, Health and Fitness, COVID-19, Cinema, Kerala.


തിരുവനന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Keywords:  International Film Festival of Kerala postponed due to COVID-19,  Thiruvananthapuram, News, Health, Health and Fitness, COVID-19, Cinema, Kerala.

Post a Comment