Follow KVARTHA on Google news Follow Us!
ad

മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരം യുവരാജ് സിങ് അച്ഛനായി; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് താരം

Indian cricketer Yuvraj Singh and Bollywood actress Hazel Keech welcome baby boy#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരം യുവരാജ് സിങ് അച്ഛനായി. യുവരാജ് സിങ് - ഹേസല്‍ കീച് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. യുവരാജിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

'ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും, ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്നേഹത്തോടെ ഹസലും യുവരാജും.'-താരം കുറിച്ചു.

News, National, India, New Delhi, Cricket, Player, Social Media, Instagram, Indian cricketer Yuvraj Singh and Bollywood actress Hazel Keech welcome baby boy

2016 നവംബര്‍ 30നാണ് ഇരുവരും വിവാഹിതരായത്. 2019ലാണ് 40 കാരനായ യുവരാജ് എല്ലാ ക്രികെറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.


Keywords: News, National, India, New Delhi, Cricket, Player, Social Media, Instagram, Indian cricketer Yuvraj Singh and Bollywood actress Hazel Keech welcome baby boy

Post a Comment