Follow KVARTHA on Google news Follow Us!
ad

ഇൻഡ്യൻ ആര്‍മിയുടെ പുതിയ യൂനിഫോം പുറത്തുവിട്ടു; പൊതുവിപണിയില്‍ ലഭിക്കില്ല

Indian Army's New Combat Uniform Unveiled; would not be available in the open market #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 16.01.2022) ഇൻഡ്യൻ ആര്‍മി പുതിയ യൂനിഫോം പുറത്തിറക്കി. സുഖകരവും കാലാവസ്ഥാ സൗഹാര്‍ദപരവും ഡിജിറ്റല്‍ രീതിയും ഉള്‍ക്കൊള്ളുന്നതാണ് പുതിയ യൂനിഫോം. ഇത് യുദ്ധത്തിനോ, സമാനമായ സാഹചര്യങ്ങളിലോ ധരിക്കുന്നതിനുള്ളതാണ്. പുതിയ യൂനിഫോം ധരിച്ച് പാരച്യൂട് റെജിമെന്റിലെ കമാന്‍ഡോകളുടെ ഒരു സംഘം ശനിയാഴ്ച കരസേനാ ദിന പരേഡില്‍ പങ്കെടുത്തു.
                   
Indian Army's New Combat Uniform Unveiled; would not be available in the open market, National, New Delhi, News, Top-Headlines, Army, India, Soldiers, Combat uniform, Digital disruptive pattern, War.

ഒലിവ് നിറവും മണ്ണിന്റെ നിറവും ഉള്‍പെടെയുള്ള കളറുകളുടെ മിശ്രിതമാണ് യൂനിഫോമിലുള്ളത്. സൈനിക വിന്യാസ മേഖലകളും അവിടങ്ങളിലെ കാലാവസ്ഥയും പരിഗണിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ച് മറ്റ് വിവിധ രാജ്യങ്ങളിലെ സൈന്യങ്ങളുടെ കോംബാറ്റ് (യുദ്ധ) യൂനിഫോം വിശകലനം ചെയ്ത ശേഷമാണ് പുതിയ യൂനിഫോം രൂപകല്‍പന ചെയ്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഈ യൂനിഫോം കൂടുതല്‍ സൗകര്യപ്രദമാണെന്നും എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഇത് ധരിക്കാമെന്നും അവര്‍ പറഞ്ഞു. കംപ്യുടെർ സഹായത്തോടെയാണ് ഡിജിറ്റല്‍ ഡിസ്റപ്റ്റീവ് പാറ്റേണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ യൂനിഫോമിലുള്ള ഷര്‍ട് ട്രൗസറില്‍ തിരുകേണ്ടതില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. പഴയ യൂനിഫോം ഇട്ടാല്‍ ഷര്‍ട് ഇന്‍സേര്‍ട് ചെയ്യണമായിരുന്നു. പുതിയ യൂനിഫോമുകള്‍ പൊതുവിപണിയില്‍ ലഭ്യമാകില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: Indian Army's New Combat Uniform Unveiled; would not be available in the open market, National, New Delhi, News, Top-Headlines, Army, India, Soldiers, Combat uniform, Digital disruptive pattern, War.


< !- START disable copy paste -->

Post a Comment