Follow KVARTHA on Google news Follow Us!
ad

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുചാട്ടം; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പുതുതായി സ്ഥിരീകരിച്ചത് 22,775 കോവിഡ് കേസുകള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,COVID-19,Patient,National,
ന്യൂഡെല്‍ഹി: (www.kvartha.com 01.01.2022) ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകളുടെ കുതിച്ചുചാട്ടം, രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പുതുതായി സ്ഥിരീകരിച്ചത് 22,775 കോവിഡ് കേസുകള്‍. പുതിയ കേസുകളുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപോര്‍ട് ചെയ്തു. നിലവില്‍ സജീവ കേസുകള്‍ 1,04,781 ആണ്. 98.32 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8949 പേര്‍ രോഗമുക്തി നേടി.

അതിനിടെ, രാജ്യത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,431 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 454 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്. ഇതില്‍ 167 പേര്‍ രോഗമുക്തി നേടി.

ഡെല്‍ഹിയില്‍ 351 ഉം, തമിഴ്നാട്ടില്‍ 118 ഉം ഒമിക്രോണ്‍ രോഗബാധിതരുണ്ട്. 115 രോഗികളുള്ള ഗുജറാതിന് പിന്നാലെ 109 രോഗികളുമായി പട്ടികയില്‍ അഞ്ചാമതാണ് കേരളം. രാജ്യത്ത് 23 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

India Sees Massive Jump in Daily Tally, Reports Over 22k Cases, New Delhi, News, Health, Health and Fitness, COVID-19, Patient, National


Keywords: India Sees Massive Jump in Daily Tally, Reports Over 22k Cases, New Delhi, News, Health, Health and Fitness, COVID-19, Patient, National.

Post a Comment