Follow KVARTHA on Google news Follow Us!
ad

8 മാസത്തിടെ രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു; 29 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപോർട് ചെയ്തു

India Reports 3.71 Lakh New Covid Cases #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 20.01.2022) രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ റെകോർഡിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.17 ലക്ഷം കേസുകളാണ് റിപോർട് ചെയ്തത്. എട്ട് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നാം തരംഗത്തില്‍ 3.82 കോടി കേസുകളാണുണ്ടായത്. ആഗോള തലത്തില്‍, അമേരിക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച രാജ്യമാണ് ഇൻഡ്യ.

National, Newdelhi, India, News, Top-Headlines, COVID19, Result, Report, Cases, Omicron, States, Vaccination, India Reports 3.71 Lakh New Covid Cases.

29 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ റിപോർട് ചെയ്തു. ആകെ 9,287 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപോർട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ് (1,738 ). പശ്ചിമ ബംഗാളില്‍ 1,672 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു.

സജീവ കേസുകള്‍ 19,24,051 ആയി ഉയര്‍ന്നു. 234 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്നതാണിത്. മൊത്തം അണുബാധകളുടെ 5.03 ശതമാനമാണിത്. ദേശീയ രോഗമുക്തി നിരക്ക് 93.69 ശതമാനമായി കുറഞ്ഞു. ബുധനാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 93,051 കേസുകള്‍ വര്‍ധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.06 ശതമാനവുമാണ്. ഇതുവരെ 159.67 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പതിമൂന്ന് സംസ്ഥാനങ്ങളില്‍ പത്തിലധികം മരണങ്ങള്‍ റിപോർട് ചെയ്തിട്ടുണ്ട്. മരണങ്ങളില്‍ 70 ശതമാനത്തിലേറെയും മറ്റ് രോഗങ്ങളുള്ളവരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും രണ്ട് പ്രാഥമിക ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കിവരുന്നു. ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്, തീവ്രപരിചരണ രോഗികളില്‍ 90 ശതമാനത്തിലധികം വാക്‌സിനേഷന്‍ എടുക്കാത്തവരോ പൂര്‍ണമായി വാക്‌സിനേഷന്‍ എടുക്കാത്തവരോ ആണെന്നാണ്.

Keywords: National, Newdelhi, India, News, Top-Headlines, COVID19, Result, Report, Cases, Omicron, States, Vaccination, India Reports 3.71 Lakh New Covid Cases.

< !- START disable copy paste -->

Post a Comment