Follow KVARTHA on Google news Follow Us!
ad

ബ്രഹ് മോസ് സൂപെര്‍ സോണിക് ക്രൂസ് മിസൈല്‍ കയറ്റുമതി ചെയ്യാന്‍ ഇന്‍ഡ്യ; ഫിലിപീന്‍സുമായി കരാര്‍ ഒപ്പുവച്ചത് 2,770 കോടി രൂപയുടെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Business,Technology,Philippines,National,
ന്യൂഡെല്‍ഹി: (www.kvartha.com 28.01.2022) ഇത് ആദ്യമായി മറ്റൊരു രാജ്യവുമായി ബ്രഹ് മോസ്  മിസൈലിന്റെ കയറ്റുമതിക്ക് കരാര്‍ ഒപ്പിട്ട് ഇന്‍ഡ്യ. ഫിലിപീന്‍സുമായുള്ള ബ്രഹ് മോസ്  സൂപെര്‍ സോണിക് ക്രൂസ് മിസൈല്‍ കയറ്റുമതി ചെയ്യാനുള്ള 2,770 കോടി രൂപയുടെ ഇടപാടാണ് നടന്നത്. 

ബ്രഹ് മോസ്  എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (ബിഎപിഎല്‍) ആണ് ഫിലിപീന്‍സ് ദേശീയ പ്രതിരോധ വകുപ്പുമായി കരാര്‍ ഒപ്പിട്ടത്. പ്രതിരോധ ഗവേഷണ-വികസന കേന്ദ്രത്തിന്റെ (ഡിആര്‍ഡിഒ) നേതൃത്വത്തിലുള്ള സംയുക്ത സംരംഭമാണ് ബിഎപിഎല്‍.

India inks $375 million deal to export BrahMos supersonic cruise missiles to Philippines, New Delhi, News, Business, Technology, Philippines, National

റഷ്യയുമായി ചേര്‍ന്നു നിര്‍മിക്കുന്ന ബ്രഹ് മോസിന്റെ ഷോര്‍ ബേസ്ഡ് ആന്റി-ഷിപ് മിസൈല്‍ സംവിധാനത്തിന്റെ മൂന്നെണ്ണമാകും ഫിലീപിന്‍സ് നാവികസേനയ്ക്കു ലഭിക്കുക. ഇതിനുശേഷം കരസേനയുമായി പ്രത്യേക കരാറിലേര്‍പെടും.

പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ സുപ്രധാന നീക്കമാണ് ഫിലിപീന്‍സുമായുള്ള കരാര്‍. ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം ഉള്‍പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി കരാറിലേര്‍പെടാന്‍ ഇതു വഴിതെളിക്കുമെന്നാണു നിഗമനം.

ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ നയപരമായും കരാര്‍ പ്രാധാന്യമര്‍ഹിക്കുന്നു.

Keywords: India inks $375 million deal to export BrahMos supersonic cruise missiles to Philippines, New Delhi, News, Business, Technology, Philippines, National.

Post a Comment