60 ന് മുകളില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കില്‍ മാസന്തോറും പിഴ; 'ഇത് ജീവന്റെ കാര്യമാണ്'

 


ബ്ലൂംബെര്‍ഗ്: (www.kvartha.com 17.01.2022) കോവിഡ് വാക്‌സിന്‍ എടുക്കാത്ത 60 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും തിങ്കളാഴ്ച മുതല്‍ ഗ്രീസ് പിഴ ചുമത്തും. പിഴ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം പ്രതിരോധ കുത്തിവയ്പ് എടുക്കുക എന്നതാണെന്ന് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസ് മുതിര്‍ന്നവരോട് പറഞ്ഞു. 'നിങ്ങളുടെ ജീവന്‍ സംരക്ഷിക്കുക, നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ജീവന്‍ സംരക്ഷിക്കുക, വാക്‌സിന്‍ സുരക്ഷിതമാണെന്ന് മനസിലാക്കുക' - അദ്ദേഹം വ്യക്തമാക്കി.

  
60 ന് മുകളില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കില്‍ മാസന്തോറും പിഴ; 'ഇത് ജീവന്റെ കാര്യമാണ്'



ഇത് പിഴയുടെ കാര്യമല്ല, ജീവന്റെ കാര്യമാണ്. പിഴ ചുമത്തുക എന്നതാണ് ഏറ്റവും കുറഞ്ഞ ശിക്ഷ- പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തവര്‍ പോസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗ്രീക് അധികൃതര്‍ പറയുന്നു. ഗ്രീസില്‍ കോവിഡുമായി ബന്ധപ്പെട്ട 10 മരണങ്ങളില്‍ ഒമ്പത് പേരും 60 വയസും അതില്‍ കൂടുതലുമുള്ളവരുമാണ്. വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 10 ല്‍ ഏഴ് പേരും 60 വയസിന് മുകളിലുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നവംബറില്‍ നിര്‍ബന്ധിത കുത്തിവയ്പ്പുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഗ്രീസിലെ 520,000 വയോജനങ്ങള്‍ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. അതിനുശേഷം, ഏകദേശം 220,000 പേര്‍ കൂടി വാക്‌സിനെടുത്തു. ശേഷിക്കുന്ന 300,000 വ്യക്തികളില്‍ ചിലര്‍ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇളവുകള്‍ അനുവദിക്കും.

കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് ഗ്രീക് റവന്യൂ അധികാരികള്‍ നേരിട്ട് പിഴ ചുമത്തും. ഈ തുക മഹാമാരിക്കെതിരെ പോരാടുന്ന ആശുപത്രികള്‍ക്ക് നല്‍കും. ഒരാളില്‍ നിന്ന് പ്രതിമാസം 100 യൂറോയാണ് പിഴയായി ഈടാക്കുക. വ്യക്തികളെ അനുനയിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍കാര്‍ അവസാനിപ്പിച്ചതായി വക്താവ് ഇയോന്നിസ് ഒയ്കോനോമോ അറിയിച്ചു.

യൂറോപിലെ ഭൂരിഭാഗത്തും പടരുന്നത് പോലെ ഒമിക്രോണ്‍ ഗ്രീസിലും പടരുകയാണ്. പ്രതിദിന കേസുകള്‍ റെകോര്‍ഡിലെത്തി. മരണസംഖ്യയും ഉയരുകയാണ്. ഗ്രീസ് ജനതയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും വാക്‌സിന്‍ എടുത്തിട്ടുണ്ട്, യൂറോപ്യന്‍ യൂനിയന്റെ ശരാശരിയേക്കാള്‍ താഴെയാണിത്.


Keywords:  Europe, News, COVID-19, Vaccine, Fine, Prime Minister, Hospital, Health, Life Threat, In Greece, People over the age of 60 are fined monthly if they do not get the Covid vaccine.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia