കേന്ദ്ര വാര്‍ത്താ വിനിമയ വിതരണ മന്ത്രാലയത്തിന്റെ ട്വിറ്റെര്‍ അകൗണ്ട് ഹാക് ചെയ്തു; പേര് 'ഇലോണ്‍ മസ്‌ക്' ആക്കി 'ഗ്രേറ്റ് ജോബ്' എന്ന് ട്വീറ്റും!
Jan 12, 2022, 13:04 IST
ന്യൂഡെല്‍ഹി: (www.kvartha.com 12.01.2022) കേന്ദ്ര വാര്‍ത്താ വിനിമയ വിതരണ മന്ത്രാലയത്തിന്റെ ട്വിറ്റെര്‍ അകൗണ്ട് ഹാക് ചെയ്ത നിലയില്‍. അകൗണ്ടിന്റെ പേര് മാറ്റി 'ഇലോണ്‍ മസ്‌ക്' എന്നാക്കുകയും 'ഗ്രേറ്റ് ജോബ്' എന്ന ട്വീറ്റ് പങ്കുവയ്ക്കുകയും ചെയ്തു. മസ്‌കിന്റെ ഒഫീഷ്യല്‍ അകൗണ്ടില്‍ നിന്നുള്ള ഒരു ട്വീറ്റ് ഇവര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് സംഭവം. മിനിട്ടുകള്‍ക്കകം അകൗണ്ട് പുനഃസ്ഥാപിച്ചതായി വാര്‍ത്താവിതരണ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രൊഫൈല്‍ ചിത്രം പുനഃസ്ഥാപിക്കുകയും ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഹാകെര്‍മാര്‍ ചില വ്യാജലിങ്കുകളും അകൗണ്ടില്‍ പങ്കുവച്ചിരുന്നു. ഇവയും ഡിലീറ്റ് ചെയ്തു.
ജനുവരി മൂന്നിന് ഐ സി ഡബ്ല്യൂ എ, ഐ എം എ, മന്‍ ദേശി മഹിള ബാങ്ക് തുടങ്ങിയവയുടെ ട്വിറ്റെര്‍ അക്കൗണ്ടുകള്‍ ഹാക് ചെയ്യുകയും ഇലോണ്‍ മസ്‌ക് എന്ന് പേരുമാറ്റുകയും ചെയ്തിരുന്നു.
ഡിസംബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റെര്‍ അകൗണ്ടും ഹാക് ചെയ്തിരുന്നു. ക്രിപ്‌റ്റോ കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റാണ് അന്ന് മോദിയുടെ അകൗണ്ടില്‍നിന്നും പങ്കുവച്ചത്.
Keywords: News, National, India, New Delhi, Twitter, Social Media, Hackers, Technology, Business, Finance, I&B Ministry Twitter Account Hacked, Became 'Elon Musk'. RestoredThe account @Mib_india has been restored. This is for the information of all the followers.
— Ministry of Information and Broadcasting (@MIB_India) January 12, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.