ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടിയാണ് പോയത്. അന്ന് കാവ്യയും കുട്ടിയും ഉണ്ടായിരുന്നുവെന്നും മെഹബൂബ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം സ്വദേശിയായ ഹോടെല്‍ വ്യവസായി എന്ന പേരിലായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയനുസരിച്ചുള്ള സൂചനകള്‍. തുടര്‍ന്ന് പ്രവാസി വ്യവസായിയായ മെഹബൂബിനെ സംശയിക്കുന്ന രീതിയില്‍ പ്രചാരണമുണ്ടാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി മെബബൂബ് രംഗത്തെത്തിയത്.
ഹോടെല്‍ ബിസിനസ് ഉണ്ട്, ദിലീപിനെ അറിയാം. മാത്രമല്ല, ദിലീപിന്റെ ദേ പുട് റെസ്റ്റോറന്റില്‍ ഷെയറുമുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള വിഐപി താന്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെ വേണമെങ്കിലും ഇക്കാര്യം പറയാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്ക എന്നാണ് ദിലീപ് തന്നെ വിളിക്കാറ്. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉദ്ദേശിക്കുന്ന വിഐപി ആരാണെന്ന് തനിക്കറിയില്ല. ദിലീപുമായി ചുരുങ്ങിയ കാലം മാത്രമുള്ള ബന്ധമാണ്. ആ സമയത്ത് ഒന്നും മോശം രീതിയില്‍ തോന്നിയിട്ടില്ല. പെന്‍ഡ്രൈവ് കൊടുക്കാനായിട്ടുള്ള ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ വീട്ടില്‍ പോയത് ഒരു തവണ മാത്രമാണ്. അത് ബിസിനസ് സംസാരിക്കാനായിരുന്നു. ആ സമയത്ത് ഭാര്യ കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരനേയോ സഹോദരി ഭര്‍ത്താവിനേയോ യാതൊരു പരിചയമില്ലെന്നും അദ്ദേഹം പറയുന്നു.
ഈ പറയുന്ന വിഐപി താന്‍ അല്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും മെഹബൂബ് ആവശ്യപ്പെട്ടു. അന്വേഷണ സംഘം ഒന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ലെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.
Keywords: I know Dileep, but I'm not the VIP who helped him: Expatriate businessman Mehboob, Kochi, News, Cinema, Actress, Dileep, Business Man, Press meet, Media, Kerala.