Follow KVARTHA on Google news Follow Us!
ad

പഠനവും ജോലിയുമെല്ലാം ഓൺലൈൻ ആവുമ്പോൾ കണ്ണിന്റെ ഈ പ്രശ്നങ്ങളും പരിഹാരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കണം

How to Take Care of Eyes?, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഡോ. സുകുമാരൻ കെ

(www.kvartha.com 16.01.2022) കോവിഡ് ഓണ്‍ലൈന്‍ ലോകത്തേക്ക് നമ്മേ കൂട്ടിക്കൊണ്ട് പോയപ്പോള്‍ കണ്ണിനും കാഴ്ചയ്ക്കും ഉണ്ടായ കോട്ടം അനവധിയാണ്. ഒറ്റപ്പെടല്‍ മാത്രമല്ല, ഓണ്‍ലൈന്‍ പഠനവും ജോലിയും കൂടിയാണ് കോവിഡ് ലോകത്തിന് നല്‍കിയത്. അത് കാരണം കണ്ണിനും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടാകുന്നു. മൊബൈല്‍ ഫോണുകളുടെയും കംപ്യുട്ടറുകളുടേയും അമിത ഉപയോഗം കാരണം കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക സമ്മര്‍ദ്ദങ്ങളും കണ്ണുകളില്‍ ആയാസവും ഉണ്ടാകാന്‍ കാരണമായി. സ്‌ക്രീന്‍ ടൈം എത്രയാകാമെന്ന് വരെ പഠനം നടന്നുകഴിഞ്ഞു.

                      
Top-Headlines, Technology, News, Article, COVID-19, Online, Conference, Mobile Phone, How to Take Care of Eyes?.

എന്താണ് കംപ്യൂട്ടര്‍ വിഷന്‍ സിഡ്രോം അഥവാ ഡിജിറ്റല്‍ ഐ സ്ട്രയിന്‍ ?

കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കാരണം കണ്ണിലും കാഴ്ചയുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങളെ വിഷന്‍ സിഡ്രോം (സിവിഎസ്) എന്നുവിളിക്കുന്നു.

ലക്ഷണങ്ങൾ

തലവേദന, ഐ സ്ട്രയിന്‍, ഡ്രൈ ഐ, കാഴ്ച കുറവ്, കണ്ണുചൊറിച്ചില്‍, കണ്ണുകളില്‍ പൊടിവീണ പോലെ തോന്നുക, കണ്ണ് പുകച്ചില്‍, കണ്ണില്‍ ചുവന്ന നിറം വരിക, കണ്ണില്‍ പൊടിവീണ തോന്നല്‍, കണ്ണില്‍നിന്ന് വെള്ളം വരുക, കഴുത്ത് വേദന, നടുവേദന തുടങ്ങിയവ ആണ് പ്രധാന ലക്ഷണങ്ങള്‍.

ഏറ്റവും കൂടുതല്‍ പേരില്‍ കാണുന്ന പ്രശ്‌നം തലവേദനയാണ്. 35% വരെ പേര്‍ തലവേദന ലക്ഷണമായി പറയുന്നു എന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുസ്തകവായനയും ഡിജിറ്റല്‍ ഡിവൈസ് ഉപയോഗിച്ചുള്ള വായനയും തമ്മിലുള്ള വ്യത്യാസം നിരവധിയാണ്. പുസ്തകത്താളുകളിലെ അക്ഷരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിജിറ്റല്‍ അക്ഷരങ്ങള്‍ sharply defined, precise അല്ല. ഓണ്‍ലൈന്‍ മീഡിയയില്‍ അക്ഷരങ്ങള്‍ക്ക് ബാക്ക്ഗ്രൗണ്ടുമായുള്ള level of contrast കുറവാണ്. കൂടാതെ glare and reflection കൂടുതലാണ്. ദിവസേന മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം സ്‌ക്രീനിന് മുന്നില്‍ ചിലവഴിക്കുന്നവര്‍ക്ക് സി വി എസ് വരാന്‍ സാധ്യത കൂടുതലാണ്. കൂടാതെ സ്‌ക്രീനും കണ്ണും തമ്മിലുള്ള ദൂരവും ആംഗിളും പ്രധാനമാണ്.

ഡിജിറ്റല്‍ മീഡിയ ആണ് നിങ്ങളുടെ പഠന / ജോലി രീതിയെങ്കില്‍ കൂടുതല്‍ ചെറിയ കാഴ്ച കുറവുകള്‍ പ്രശ്‌നം ഉണ്ടാക്കുന്നു. കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന രീതിയും പ്രാധാന്യമര്‍ഹിക്കുന്നു. ഇതില്‍ ഉണ്ടാകുന്ന അപാകതകള്‍ കഴുത്തുവേദനയും നടുവേദനക്കും കാരണമാകുന്നു. കംപ്യൂട്ടര്‍ റൂമിലെ വെളിച്ചക്കുറവും ഒരു പരിധിവരെ ഇതിന് കാരണമാകുന്നു.

ആത്യന്തികമായി കംപ്യൂട്ടര്‍ സ്‌ക്രീന്‍ (സ്‌ക്രീന്‍ ടൈം) മുമ്പില്‍ ചെലവഴിക്കുന്ന സമയവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. കണ്ണിന്റെ കാഴ്ച്ചകുറവുമായി ബന്ധപ്പെട്ട അസുഖങ്ങളായ ദീര്‍ഘദൃഷ്ടി (Farsightedness), അസ്റ്റിഗ്മാറ്റിസം (Astigmatism), കണ്ണിന്റെ കോഡിനേഷന്‍ ബുദ്ധിമുട്ട് (കോങ്കണ്ണ്), ഫോക്കസ് ചെയ്യുന്നതിലുള്ള വിഷമം, വയസ്സുമായി ബന്ധപ്പെട്ട വെള്ളെഴുത്ത് (Presbyopia) എന്നിവയും ഡിജിറ്റല്‍ ഐ സ്ട്രയിന്റെ ലക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

Dryness of eye സിവിഎസുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി ഒരാള്‍ ഒരു മിനിറ്റ് സമയത്ത് 14 മുതല്‍ 16 തവണവരെ ഇമ വെട്ടും. ഡിജിറ്റല്‍ സ്‌ക്രീന്‍ നോക്കുന്ന സമയത്ത് ഇത് വളരെയധികം കുറയുന്നു. തന്മുലം കണ്ണുനീര്‍ സാധാരണയില്‍ കൂടുതല്‍ ബാഷ്പീകരിച്ച് പോകുന്നു. മോണിറ്ററില്‍ കുറെനേരം നോക്കിയിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് .ഇതിന്റെ അനന്തരഫലമാണ് dry eye. മോണിറ്ററിന് മുന്നിലെ ഇരുപ്പ് ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ മസ്സില്‍ Spasm മൂലമാണ് കഴുത്തും നടുവേദനയും വരുന്നത്.

ഒരു നേത്രരോഗ വിദഗ്ധന്‍ നടത്തുന്ന comprehensive eye examination വഴി സിവിഎസ് ഡയഗ്‌നോസിസ്സ് ചെയ്യാം. ഡയബറ്റീസ് പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍, ഉള്ളില്‍ കഴിക്കുന്ന ചിലതരം മരുന്നുകള്‍ എന്നിവയും
സിവിഎസിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.

ചികിത്സ


ഒരു comprehensive ചികിത്സരീതിയാണ് വേണ്ടത്. കൃത്യമായ' ചികിത്സകൊണ്ട് ഇത് ഒരുപരിധിവരെ പരിഹരിക്കാന്‍ പറ്റും. കണ്ണിന് കാഴ്ച കുറവുമായി ബസപ്പെട്ട പ്രശ്‌നമുണ്ടെങ്കില്‍ ശരിയായി പരിശോധിച്ച് ഉറപ്പാക്കി കണ്ണട കൃത്യമായിധരിക്കുക. പ്രത്യേകമായി ഡിസൈന്‍ ചെയ്ത കണ്ണടകള്‍ (ഉദാഹരണത്തിന് വെള്ളെഴുത്തുള്ളവര്‍ പ്രോഗ്രസ്ലീവ് ഗ്ലാസ്സ്), പ്രത്യേകം coating ഉള്ള കണ്ണടകള്‍ (ARC _anti reflective coating) ഉപയോഗിക്കാം. Blue light blocking ഗ്ലാസ്സുകള്‍ ഉണ്ട്. വിപണിയില്‍. Blue light ആണ് കണ്ണിന്റെ nerve ആയ റെറ്റിനയ്ക്ക് കൂടുതല്‍ ക്ഷതം ഉണ്ടാക്കുന്നത്. കംപ്യൂട്ടര്‍ സ്‌ക്രീന്‍ സ്ഥാനം കണ്ണില്‍ നിന്നും 20-28 ഇഞ്ച് അകലത്തില്‍ ആയിരിക്കണം. സ്‌ക്രീനിന്റെ നടുഭാഗം കണ്ണിന്റെ ലെവലില്‍ നിന്നും 4 - 5 ഇഞ്ച് താഴെ ആയിരുന്നാല്‍ നല്ലത്. ഫ്‌ലാറ്റ് സ്‌ക്രീന്‍ glare ഫീല്‍ട്ടര്‍ സിവിഎസ് കുറക്കാന്‍ സഹായിക്കും. ചുറ്റുപാടുമുള്ള വെളിച്ചത്തിന്റെ glare കുറക്കണം.

കംപ്യൂട്ടര്‍ table ന്റെ സ്ഥാനം ' നേരത്തെ പറഞ്ഞപോലെ കണ്ണില്‍ നിന്നും 20-28 ഇഞ്ച് അകലത്തില്‍ ആയിരിക്കണം.സ്‌ക്രീനിന്റെ centre കണ്ണിന്റെ ലെവലില്‍ നിന്നും 4 മുതല്‍ 5 ഇഞ്ചുകള്‍ താഴെ ആയിരിക്കണം. പുസ്തകതാളുകളില്‍ നോക്കിയുള്ള വായനയില്‍ ചെറിയ ഒരു angle താഴോട്ടാണ്
കണ്ണിന്റെ സ്ഥാനം. കംപ്യൂട്ടര്‍ വഴിയുള്ള വായനയിലാണെങ്കില്‍ ഏകദേശം horizontal ആണ് കണ്ണിന്റെ സ്ഥാനം. ഈ അവസ്ഥയില്‍ കണ്‍പോളകള്‍ കൂടുതല്‍ തുറന്നിരിക്കാനും കണ്ണുനീര്‍ ബാഷ്പികരിച്ചു പോകാനും സാധ്യത കൂടുതലാണ്.

നട്ടെല്ല് straight ആയിട്ട് ഇരിക്കണം. ഉയരം Adjustable chair ആയാല്‍ നല്ലത്. പാദങ്ങള്‍ നിലത്തിന് സമാന്തരമായി വെക്കുന്നത് ആണ് നല്ലത്. വേണമെങ്കില്‍ foot rest ആക്കാം. ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം table ല്‍ വേണം. Overhead light ല്‍ നിന്ന് ജനാലകളില്‍ നിന്നുള്ള glare പരമാവധി ഒഴിവാക്കണം. ജനലുകളില്‍ കര്‍ട്ടനോ ബ്ലൈൻഡ്‌സോ ഉപയോഗിക്കാം. Anti glare screen ഉപയോഗിക്കുന്നത് കംപ്യൂട്ടറില്‍ നിന്നുളള glare കുറക്കാന്‍ നല്ലതാണ്.

20-20-20 റൂള്‍. സിവിഎസുമായി ബന്ധപ്പെട്ട ഒന്നാണിത്. അതായത് നമ്മള്‍ 20 മിനുറ്റ്സ് മോണിറ്റര്‍ നോക്കുകയാണെങ്കില്‍ 20 സെക്കൻഡ്‌സ് 20 അടി അകലെ നോക്കിയിരിക്കുക. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുന്നതിനും കണ്ണുനീരിന്റെ ബാഷ്പീകരണം കുറക്കുന്നതിനും തന്മൂലം dryness കുറക്കുന്നതിനും ഇത് സഹായിക്കും.

മോണിറ്ററിന്റെ brightness അമിതമായി കൂട്ടരുത്. തല ചെരിച്ചു വെച്ച് type ചെയ്യരുത്. Smart Phone വഴിയുള്ള media ഉപയോഗം കുറക്കൂക. ദീര്‍ഘനേരത്തെ ഉപയോഗത്തിന് സ്‌ക്രീന്‍ സൈസ് കൂടിയ കംപ്യൂട്ടറാണ് നല്ലത്.
19 ഇഞ്ചില്‍ കൂടുതല്‍ സ്‌ക്രീന്‍size ഉള്ള കംപ്യൂട്ടറാണ് കൂടുതല്‍ ആരോഗ്യപ്രധാനം. സ്‌ക്രീന്‍ size കുറയുന്നതിനനുസരിച്ച് കണ്ണിന്റെ സ്ട്രയിന്‍ കൂടാനാണ് സാധ്യത. മൈബല്‍ ഫോണിനേക്കാള്‍ നല്ലതാണ് ലാപ്‌ടോപുകള്‍. Desktop ആണ് സിവിഎസ് കുറക്കുന്നതില്‍ ലാപ്‌ടോപുകളേകാള്‍ മെച്ചം. കണ്ണിന്റെ ആരോഗ്യം പ്രധാനമാണെന്ന തിരിച്ചറിവോടെ അതിനെ നമുക്ക് കാത്തുസൂക്ഷിക്കാം.

(പയ്യന്നൂരിലെ ദി പയ്യന്നൂർ ഐ ഫൗൻഡേഷൻ സൂപെർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൺസൾടന്റ് ഒഫ്താൽമോളജിസ്റ്റാണ് ലേഖകൻ)


Keywords: Top-Headlines, Technology, News, Article, COVID-19, Online, Conference, Mobile Phone, How to Take Care of Eyes?.

Post a Comment