Follow KVARTHA on Google news Follow Us!
ad

വാട്സ് ആപ് വഴി കോവിഡ് വാക്സിനേഷൻ സെർടിഫികറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ

How to Get Covid Vaccination Certificate on WhatsApp?, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 09.01.2021) കോവിഡ് വാക്സിനേഷൻ സെർടിഫികറ്റ് വാട്സ്ആപിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നേരത്തെ തന്നെ കേന്ദ്രസർകാർ ഏർപെടുത്തിയിട്ടുണ്ട്. ഇതിലൂടെ റഫറൻസ് ഐഡി നൽകാതെ തന്നെ ഒ ടി പി നമ്പർ വഴി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനാവും. കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കൊറോണ വൈറസിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കാനും വാട്സ്ആപിൽ ഈ നമ്പർ വഴി സൗകര്യമുണ്ട്.
                             
News, National, Top-Headlines, COVID-19, Certificate, Online, Whatsapp, Vaccine, New Delhi, Country, Government, How to Get Covid Vaccination Certificate on WhatsApp?.

വാട്സ്ആപിൽ കോവിഡ് വാക്സിനേഷൻ സെർടിഫികറ്റ് എങ്ങനെ ലഭിക്കും?

ശ്രദ്ധിക്കുക: വാക്‌സിനേഷൻ എടുക്കാൻ റെജിസ്റ്റർ ചെയ്ത നമ്പറും വാട്സ്ആപ് നമ്പറും ഒന്നാണെങ്കിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.

ഘട്ടം ഒന്ന്: മൊബൈൽ ഫോണിൽ +91 9013151515 എന്ന നമ്പർ സേവ് ചെയ്യുക. ശേഷം ഈ നമ്പറിലേക്ക്
വാട്സ്ആപിൽ 'CERTIFICATE' എന്ന സന്ദേശം അയക്കുക.

ഘട്ടം രണ്ട്: ശേഷം മൊബൈൽ ഫോൺ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയി ഒരു ഒ ടി പി ലഭിക്കും. ആ നമ്പർ ചാറ്റിൽ ടൈപ് ചെയ്ത് അയക്കുക.

ഘട്ടം മൂന്ന്: തുടർന്ന് നിങ്ങളുടെ നമ്പറിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ പേരുകൾ സീരിയൽ നമ്പർ സഹിതം കാണാം.

ഘട്ടം നാല്:
വാക്സിൻ സെർടിഫികറ്റ് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുടെ നേർക്കുള്ള സീരിയൽ നമ്പർ ടൈപ് ചെയ്ത് അയക്കുക. ശേഷം വാക്‌സിൻ സെർടിഫികറ്റ് പിഡിഎഫ് ഫോർമാറ്റിൽ വാട്സ് ആപിൽ ലഭിക്കും.


Keywords: News, National, Top-Headlines, COVID-19, Certificate, Online, Whatsapp, Vaccine, New Delhi, Country, Government, How to Get Covid Vaccination Certificate on WhatsApp?.
< !- START disable copy paste -->

Post a Comment