സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തിരിച്ചടി; 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ വിലക്കി ഹൈകോടതി
Jan 21, 2022, 17:32 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 21.01.2022) സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തിരിച്ചടിയായി ഹൈകോടതിയുടെ ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ വിലക്കി ഉത്തരവിട്ടിരിക്കയാണ് ഹൈകോടതി.
കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പ്രോടോകോള്‍ ലംഘിച്ചുകൊണ്ടുള്ള സിപിഎം സമ്മേളനം വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവു പിന്‍വലിച്ചത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനായാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഉത്തരവു നടപ്പിലാക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണു പ്രത്യേകത എന്നു ചോദിച്ച കോടതി സര്‍കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും പറഞ്ഞു.
Keywords: Hit against CPM Kasaragod, Thrissur district conventions; High Court bans gatherings of more than 50 people, Kochi, News, CPM, Politics, High Court of Kerala, Criticism, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

