കോവിഡ് വ്യാപനം: കലാലയങ്ങള്‍ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു; പഠനം ഓണ്‍ലൈനാക്കുന്ന കാര്യവും പരിശോധിക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 18.01.2022) സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ കലാലയങ്ങള്‍ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത് എന്ന് പറഞ്ഞ മന്ത്രി വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദേശംകൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും അറിയിച്ചു.

കോവിഡ് വ്യാപനം: കലാലയങ്ങള്‍ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു; പഠനം ഓണ്‍ലൈനാക്കുന്ന കാര്യവും പരിശോധിക്കുന്നു

ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Keywords: Govt to consider closure of colleges, decision likely on Thursday, Thiruvananthapuram, News, Education, Minister, Statement, COVID-19, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia