Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് 2 ദിവസത്തെ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വില കുറഞ്ഞു; പവന് 36,400 രൂപ

Gold rate dips slightly in Kerala 22 January 2022 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 22.01.2022) സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. രണ്ട് രണ്ടു ദിവസത്തെ വര്‍ധനയ്ക്ക് ശേഷമാണ് സ്വര്‍ണ വില കുറഞ്ഞത്. കഴിഞ്ഞ രണ്ട ദിവസങ്ങളിലെ വര്‍ധന ഗ്രാമിന് 55 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വര്‍ധിച്ചത്. 

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വെള്ളിയാഴ്ചത്തെ സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് വെള്ളിയാഴ്ച 36,520 രൂപയായിരുന്നു വില. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,400 രൂപയായി. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,550 രൂപയുമായി.

ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ജനുവരി 10 ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില.

News, Kerala, State, Kochi, Gold, Gold Price, Business, Finance, Gold rate dips slightly in Kerala 22 January 2022


യുഎസ് ബോന്‍ഡുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാല്‍ ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. 

Keywords: News, Kerala, State, Kochi, Gold, Gold Price, Business, Finance, Gold rate dips slightly in Kerala 22 January 2022 

Post a Comment