Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍

Gold Price Rises to Highest rate of this Month on January 25#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 25.01.2022) രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്തെ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ചൊവ്വാഴ്ച കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമായി. 

തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ജനുവരി 10 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വര്‍ണവില.

News, Kerala, State, Kochi, Gold, Gold Price, Business, Finance, Gold Price Rises to Highest rate of this Month on January 25


യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാല്‍ ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഈ മാസം കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില.

അതേസമയം താല്‍ക്കാലികമായി വില ഇടിഞ്ഞാലും 2022-ല്‍ സ്വര്‍ണ വില പുതിയ ഉയരത്തില്‍ എത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2022-ല്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,100 ഡോളര്‍ വരെ എത്തിയേക്കാം എന്നും റിപോര്‍ടുകള്‍ ഉണ്ട്. യുഎസ് ഡോളര്‍ ബലഹീനമാകുന്നതും ഉയര്‍ന്ന പണപ്പെരുപ്പവും സ്വര്‍ണത്തിന് വീണ്ടും തിളക്കം നല്‍കിയേക്കും.

Keywords: News, Kerala, State, Kochi, Gold, Gold Price, Business, Finance, Gold Price Rises to Highest rate of this Month on January 25

Post a Comment