Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു

Gold price failed to hold after breakout#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 29.01.2022) തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4500ലെത്തി. പവന്റെ വില 36120ല്‍ നിന്ന് 36,000 രൂപയായി കുറഞ്ഞു. 

ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. മൂന്ന് ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 90 രൂപയാണ് കുറഞ്ഞത്. 

News, Kerala, State, Kochi, Gold, Gold Price, Business, Finance, Gold price failed to hold after breakout

ആഗോള വിപണിയിലും സ്വര്‍ണവില കുറയുകയാണ്. കഴിഞ്ഞയാഴ്ച സ്‌പോട്ട് മാര്‍കെറ്റില്‍ സ്വര്‍ണവില  ഔണ്‍സിന് 1935 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ നേട്ടം പിന്നീട് നിലനിര്‍ത്താന്‍ സ്വര്‍ണത്തിനായില്ല. ആദ്യം 1852 ഡോളര്‍ എന്ന നിലവാരത്തിലേക്ക് താഴ്ന്ന സ്വര്‍ണം പിന്നീട് 1800 ഡോളറിനും താഴെ പോയി. വെള്ളിയാഴ്ച 1791 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.

എന്നാല്‍, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. ഓഹരി വിപണികളിലെ തകര്‍ച്ച, ഡോളര്‍ ഇന്‍ഡെക്‌സിന്റെ ഉയര്‍ച, രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ്, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായേക്കാവുന്ന വര്‍ധനവ് എന്നിവയെല്ലാം വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതിന് കാരണമാകുമെന്നാണ് പ്രവചനം.

Keywords: News, Kerala, State, Kochi, Gold, Gold Price, Business, Finance, Gold price failed to hold after breakout

Post a Comment