13-ാം വയസിൽ കാഴ്ച നഷ്ട്ടപ്പെട്ട ഗീത തൻ്റെ ലക്ഷ്യങ്ങളെ നേടിയെടുക്കുക കൂടിയാണ് ഈ സംരംഭത്തിലൂടെ. മഞ്ഞളിൻ്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അതിൻ്റെ പ്രധാന ഘടകങ്ങൾ തൻ്റേതായ ചേരുവകൾ ചേർത്ത് നിർമിച്ചെടുക്കുകയാണ് ഗീത. പ്രായഭേദമില്ലാതെ എല്ലാവർക്കും കഴിക്കാവുന്നതും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് കുർക് മീൽ എന്ന് ഗീത പറയുന്നു.
തൃശൂരിൽ 2011 ൽ ഓർഗാനിക് ഭക്ഷ്യപദാർഥങ്ങൾ ഉൾപെടുന്ന അനേകം രുചി വട്ടങ്ങൾ ഒരുക്കിക്കൊണ്ടാണ് ഗീത തൻ്റെ പ്രവർത്തന മേഖലയിലേക്ക് കടക്കുന്നത്. ഹോം ടു ഹോം എന്ന പേരിൽ തുടങ്ങിയ ഓൺലൈൻ വിൽപന വഴി ഉൽപന്നത്തിന് കേരളം മുതൽ കശ്മീർ വരെയുള്ള ആവശ്യക്കാരെ സൃഷ്ടിച്ചെടുക്കാൻ അവർക്കായി.
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സ്പൈസസ് റിസർച് സെന്ററിൽ ഉൽപാദിപ്പിക്കുന്ന പ്രതിഭ എന്ന മഞ്ഞളാണ് കുർക് മീൽ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഗീതയുടെ എല്ലാ ശ്രമങ്ങൾക്കും കൂട്ടായും പ്രോത്സാഹനമായും ഭർത്താവ് സലീഷ് കുമാറും മക്കളുമുണ്ട്.
Keywords: News, Kerala, Top-Headlines, Thrissur, Student, Food, Indian, Geetha's 'Kurk Meal' is a big hit.
< !- START disable copy paste -->