Follow KVARTHA on Google news Follow Us!
ad

കൈകുഞ്ഞിന് വില 50,000 രൂപ; ഇടപാടുമായി ബന്ധപ്പെട്ട് 4 പേര്‍ പിടിയില്‍

Four arrested for selling baby for Rs 50,000#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 25.01.2022) കുട്ടികളില്ലാത്തവര്‍ക്ക് കൈക്കുഞ്ഞിനെ വിറ്റെന്ന കേസില്‍ നാലു പേരെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 50,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 22 ന് തീസ് ഹസാരി കോടതി സമുച്ചയത്തിലെ പൊലീസ് പോസ്റ്റില്‍ റാകെറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളില്ലാത്ത ദമ്പതികളാണെന്ന് പറഞ്ഞ് പ്രതികളിലൊരാളുമായി ബന്ധപ്പെട്ടു.

  
New Delhi, India, News, Crime, Top-Headlines, Child, Sales, Gang, Women, Baby, Police, Investigates, Arrest, Four arrested for selling baby for Rs 50,000.





ഇതോടെ പ്രതിയും കൂട്ടാളികളും 50,000 രൂപ ആവശ്യപ്പെട്ടു. തുക കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ അവരെ മംഗോള്‍പുരിയിലേക്ക് കൊണ്ടുപോയി, അവിടെ മറ്റൊരു സ്ത്രീയും കുഞ്ഞിനും അമ്മയ്ക്കും ഒപ്പം കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ഡെപ്യൂടി പൊലീസ് കമിഷണര്‍ സാഗര്‍ സിംഗ് കല്‍സി പറഞ്ഞു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ റാകെറ്റ് നടത്തിവരികയായിരുന്നുവെന്ന് തെളിഞ്ഞതായി ഡി സി പി പറഞ്ഞു.

Keywords: New Delhi, India, News, Crime, Top-Headlines, Child, Sales, Gang, Women, Baby, Police, Investigates, Arrest, Four arrested for selling baby for Rs 50,000.


< !- START disable copy paste -->

Post a Comment