തിരുവനന്തപുരം: (www.kvartha.com 24.01.2022) കോവിഡ് ബാധിച്ച് തിരുവനന്തപുരം പട്ടത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടര്‍ന്ന് വൈകീട്ടോടെ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
ആരോഗ്യനില തൃപ്തികരം. വീട്ടില്‍ വിശ്രമം തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജനുവരി 21 നാണ് വി എസിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മറ്റുആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയുള്ളതിനാലാണ് അദ്ദേഹത്തെ വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതിനിടെ മകന്‍ വിഎ അരുണ്‍കുമാറിനെ കോവിഡ് ബാധിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.