SWISS-TOWER 24/07/2023

നടന്‍ ദിലീപ് അടക്കമുള്ളവരുടെ പതിനൊന്ന് മണിക്കൂര്‍ നീണ്ട ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 22.01.2022) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ പതിനൊന്ന് മണിക്കൂര്‍ നീണ്ട ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ക്രൈം ബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്തത്.
Aster mims 04/11/2022

നടന്‍ ദിലീപ് അടക്കമുള്ളവരുടെ പതിനൊന്ന് മണിക്കൂര്‍ നീണ്ട ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

ചോദ്യം ചെയ്യലിന് ശേഷം ദിലീപ് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസില്‍ നിന്ന് മടങ്ങി. ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയും ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും അന്വേഷണം തടസപ്പെടുത്തുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്നും ഹൈകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാന്‍ ഹൈകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ആദ്യദിവസം ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി.

രാത്രി എട്ടുമണി വരെ ചോദ്യംചെയ്യാം. അതായത്, മൂന്നുദിവസങ്ങളിലായി 33 മണിക്കൂര്‍. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈകോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.

Keywords: First day interrogation of actor Dileep on conspiracy concludes after eleven hours, Kochi, News, Crime Branch, Dileep, Cine Actor, Cinema, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia