Follow KVARTHA on Google news Follow Us!
ad

മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലെ തീ 2 ദിവസമായിട്ടും അണയ്ക്കാനായില്ല; പ്ലാസ്റ്റിക് മുഴുവന്‍ കത്തി തീരുന്നതുവരെ മറ്റുവഴിയില്ലെന്ന് അഗ്നിശമനാ ഉദ്യോഗസ്ഥര്‍

Fire in Malambuzha Hospital waste management facility could not be stopped#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com 17.01.2022) രണ്ട് ദിവസമായിട്ടും മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. ഇനി തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ കത്തി തീരുക മാത്രമാണ് ഏകവഴിയെന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറയുന്നത്.  

തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ചയോ മാത്രമേ മാലിന്യം പൂര്‍ണമായും കത്തി തീരൂവെന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്. ഇതോടെ
വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു.

ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ 'ഇമേജി'ലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നതോടെയാണ് സ്ഥിതി നിയന്ത്രണാധീതമായത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂണിറ്റുകളെത്തി ശ്രമിച്ചിട്ടും തീ അണയ്ക്കാനായില്ല.

News, Kerala, State, Palakkad, Fire, Waste, Hospital, IMA, Fire in Malambuzha Hospital waste management facility could not be stopped


തീ പിടുത്തിന് കാരണം മാലിന്യ സംസ്‌കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. സംസ്‌കരിക്കാവുന്നതിലധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നുമാണ് കുറ്റപ്പെടുത്തല്‍.

തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പാലക്കാട് എംപി വി കെ ശ്രീകണ്ഠനും രംഗത്തെത്തിയിരുന്നു. മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎല്‍എമാരും രംഗത്ത് വന്നിരുന്നു. 

Keywords: News, Kerala, State, Palakkad, Fire, Waste, Hospital, IMA, Fire in Malambuzha Hospital waste management facility could not be stopped

Post a Comment