Follow KVARTHA on Google news Follow Us!
ad

വാര്‍ത്താസമ്മേളനത്തിനിടെ 'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണെ'ന്ന വിവാദ പരാമര്‍ശം നടത്തിയ പ്രമുഖ നടിക്കെതിരെ കേസ്

FIR against Shweta Tiwari for 'hurting religious sentiments' with God#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ഭോപാല്‍: (www.kvartha.com 28.01.2022) വാര്‍ത്താ സമ്മേളനത്തിനിടെ ദൈവത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി മതവിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് ടെലിവിഷന്‍ നടി ശ്വേത തിവാരിക്കെതിരെ ഭോപാല്‍ പൊലീസ് കേസെടുത്തു. നടിയുടെ പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട് കൈമാറണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോതം മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 

ഐപിസി 295(എ) വകുപ്പ് പ്രകാരം ശ്വേത തിവാരിക്കെതിരെ കേസെടുത്തെന്ന് ശ്യാംല ഹില്‍സ് പൊലീസ് പറഞ്ഞു. സോനു പ്രജാപതി എന്നയാളുടെ പരാതിയിലാണ് നടപടി. പരാതിയില്‍ നടിയെ വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. നടിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് കോട് വാലി എസിപി ബിടു ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

News, National, India, Madhya pradesh, Bopal, Actress, Case, Minister, Probe, FIR against Shweta Tiwari for 'hurting religious sentiments' with 'God


'ഈ സീരീസില്‍ ദൈവമാണ് എന്റെ ബ്രായുടെ അളവെടുക്കുന്നത്'-എന്നായിരുന്നു നടിയുടെ പ്രസ്താവന. 
പുതിയ വെബ്സീരീസ് ഷോ സ്റ്റോപര്‍ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടി വിവാദ പരാമര്‍ശം നടത്തിയത്. 

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നിരവധി പേര്‍ നടിക്കെതിരെ രംഗത്തെത്തി. സീരീസില്‍ ശ്വേത തിവാരിക്കൊപ്പം അഭിനയിക്കുന്ന സൗരഭ് ജെയിന്‍ മഹാഭാരതം സീരിയലില്‍ കൃഷ്ണനായി വേഷമിട്ട നടനാണ്. പുതിയ സീരീസില്‍ ബ്രാ ഫിറ്റെറുടെ വേഷത്തിലാണ് സൗരഭ് എത്തുന്നത്. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ശ്വേത തിവാരി സംസാരിച്ചത്. 

സംഭവം വിവാദമായതിന് പിന്നാലെ തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായി നടി പ്രസ്താവനയിറക്കിയിരുന്നു.

Keywords: News, National, India, Madhya pradesh, Bopal, Actress, Case, Minister, Probe, FIR against Shweta Tiwari for 'hurting religious sentiments' with God

Post a Comment