സിപിഎമിന്റെ ഓഫീസ് രവീന്ദ്രന്‍ പട്ടയം അനുവദിച്ച് കിട്ടിയ ഭൂമിയിലാണ് ഇരിക്കുന്നത്. അതില്‍ തൊടാന്‍ ആരേയും അനുവദിക്കില്ലെന്ന് എം എം മണി വ്യക്തമാക്കി. ചെറുമീനുകളെ പിടിക്കാതെ ഭൂമി കയ്യേറി റിസോര്‍ടുകള്‍ നടത്തുന്നവരെ പിടികൂടണമെന്ന് കെ ഇ ഇസ്മാഈലും ആവശ്യപ്പെട്ടു. രവീന്ദ്രന്‍ എന്ന ദേവികുളം ഡെപ്യൂടി തഹസില്‍ദാര്‍ 1999ല്‍ അനുവദിച്ച പട്ടയം കാരണം ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് ഭരണകക്ഷി. ഉത്തരവിറങ്ങിയെങ്കിലും ആശങ്കകള്‍ പരിഹരിച്ച ശേഷമേ നടപടി എടുക്കൂ എന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
സിപിഐയില്‍ കഴിഞ്ഞ കുറേ വര്‍ഷമായി കാനത്തിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അദ്ദേഹത്തെ സിപിഎം ഹൈജാക് ചെയ്ത് വച്ചിരിക്കുകയാണെന്ന ആക്ഷേപം പോലും പാര്‍ടിയില്‍ ചിലര്‍ക്കുണ്ട്. അതുകൊണ്ടാണ് സ്വന്തം എംഎല്‍എയായിരുന്ന (മൂവാറ്റുപുഴ)
എല്‍ദോ എബ്രഹാമിന്റെ കൈ പൊലീസ് തല്ലിയൊടിച്ചിട്ടും കാനം പിണറായിയുടെ പൊലീസിനെ ന്യായീകരിച്ചതെന്നും പാണന്‍മാര് പാടി നടക്കുന്നത്. കാനം പിന്തുണ നല്‍കിയെങ്കിലും കെ റെയിലിനെ സിപിഐയിലെ ഒരുവിഭാഗം നേതാക്കളും പോഷകസംഘടനകളും വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും എതിര്‍ക്കുന്നുണ്ട്. അതിന് പിന്നാലെയാണ് രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ കാനത്തിനും റവന്യൂമന്ത്രിക്കും എതിരെ കെ ഇ ഇസ്മാഈൽ രംഗത്തെത്തിയത്.
രവീന്ദ്രന്‍ പട്ടയം സംബന്ധിച്ച് പാര്‍ടി ചര്‍ച നടത്തിയിട്ടില്ലെന്നാണ് ഇസ്മാഈൽ പറയുന്നത്. അങ്ങനെയെങ്കില്‍ അടുത്ത സംസ്ഥാന കൗൻസിലില്‍ ഇതേച്ചൊല്ലി അഭിപ്രായഭിന്നത ഉയരാന്‍ സാധ്യതയുണ്ട്.
Keywords: Thiruvananthapuram, Kerala, News, LDF, CPI, Congress, Minister, Politics, Political Party, Fighting broke out in the LDF over Raveendran Pattayam.