തിരുവനന്തപുരം: (www.kvartha.com 19.01.2022) കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. ജലദോഷപ്പനി പോലെ യാതൊരു ലക്ഷണവും ഇല്ലാതെ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പിക്കുന്നത്.
പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആര്‍ എക്കാലത്തേയും വലിയ നിരക്കില്‍. രണ്ടാം തരംഗത്തില്‍ 29.5 ശതമാനമായിരുന്ന ടി പി ആര്‍ ഇപ്പോള്‍ 35.27 ശതമാനമായി.
അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്.
ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ ശരാശരി 79456 കേസുകള്‍ ചികില്‍സില്‍ ഉണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമണ് ഓക്‌സിജെന്‍ കിടക്കകള്‍ ആവശ്യമായി വന്നതെങ്കില്‍ 41 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10 ശതമാനമാണ് വെന്റിലേറ്റര്‍ ചികില്‍സ ആവശ്യമായി വരുന്നത്.
ഐ സി യു സംവിധാനങ്ങള്‍ വേണ്ടവരിലെ വര്‍ധന 29 ശതമാനവുമായിട്ടുണ്ട്. സി എഫ് എല്‍ ടി സികളടക്കം സ്ഥാപിച്ച് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുകയാണ് ഈ ഘട്ടത്തില്‍ സര്‍കാര്‍. അല്ലാത്ത പക്ഷം കോവിഡ് തീവ്ര പരിചരണം ഉള്‍പെടെ പാളാന്‍ സാധ്യത ഉണ്ട്.
ഇതിനിടയിലാണ് രണ്ട് ഡോസ് വാക്‌സിനും എടുത്തവരിലെ രോഗബാധ, ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ കൂടുന്നത്. ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച 1,26,000 പേരില്‍ 58 ശതമാനവും രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്. ഒരു ഡോസ് മാത്രമെടുത്ത എട്ട് ശതമാനം പേരെ കോവിഡ് ബാധിച്ചു.
വാക്‌സിനെടുത്തിട്ടേയില്ലാത്തവരാണ് കോവിഡ് ബാധിച്ചവരില്‍ 25 ശതമാനവും. 31, 875 പേര്‍. രണ്ടാംതരംഗത്തിലെ നവംബറിലെ കണക്കുകള്‍ക്ക് സമാനമാണ് ഇത്. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാല്‍ ബൂസ്റ്റെര്‍ ഡോസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം ഒമിക്രോണ്‍ പരിശോധനക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പി സി ആര്‍ കിറ്റ് എത്തിക്കാന്‍ സര്‍കാര്‍ ശ്രമം തുടങ്ങി.
Keywords: News, Kerala, State, Thiruvananthapuram, Health, COVID-19, Trending, Experts link recent surge in COVID-19 cases in Kerala to Omicron variant