Follow KVARTHA on Google news Follow Us!
ad

'ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം ഡയമന്‍ഡ് നെക്ലസ്'; റിപബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി

Ex Minister MM Mani Wishes Republic day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 26.01.2022) റിപബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി. റിപബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയ കേരളത്തിന്റെ മാതൃക ഷെയര്‍ ചെയ്താണ് എംഎം മണിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. 

'ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം ഡയമന്‍ഡ് നെക്ലസ്' എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. 

News, Kerala, State, Thiruvananthapuram, Republic Day, Ex minister, Facebook, Ex Minister MM Mani Wishes Republic day


ജഡായുപ്പാറയുടെയും ശ്രീനാരായണഗുരുവിന്റെയും ടാബ്ലോയായിരുന്നു കേരളം നല്‍കിയിരുന്നത്. കേരളത്തിന്റെ ടാബ്ലോ പരേഡില്‍ നിന്നൊഴിവാക്കിയത് വലിയ വിവാദമായിരുന്നു.

ഗുരുവിന് പകരം ശ്രീ ശങ്കരാചാര്യന്റെ ദൃശ്യം വേണമെന്ന കേന്ദ്ര സര്‍കാറിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍കാര്‍ ആരോപിച്ചു. എന്നാല്‍ നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. തമിഴ്നാടിന്റെ ടാബ്ലോയും കേന്ദ്രം ഒഴിവാക്കിയിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, Republic Day, Ex minister, Facebook, Ex Minister MM Mani Wishes Republic day 

Post a Comment