Follow KVARTHA on Google news Follow Us!
ad

സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്‌റ്റെര്‍ പണിമുടക്കിയതിനാല്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി; 'ഇതില്‍ കൂടുതല്‍ കള്ളങ്ങള്‍ പറയാന്‍ അതിനാവില്ല', പരിഹാസവുമായി രാഹുല്‍ ഗാന്ധി

Even teleprompter could not take so many lies: Rahul Gandhi after PM Modi’s Davos speech#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 18.01.2022) ദാവോസ് ലോക എകനോമിക് ഉച്ചകോടിയില്‍ (Davos world economic Forum) പ്രസംഗം പാതി വഴിയില്‍ നിര്‍ത്തേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ടെലിപ്രോംപ്‌റ്റെര്‍ തകരാറിലായതിനെ തുടര്‍ന്ന് മോദിയുടെ പ്രസംഗം ഇടയ്ക്ക് കുറച്ച് നേരം നിര്‍ത്തിവച്ചിരുന്നു. ഈ സംഭവത്തെ ട്രോളിയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിപ്രോംപ്‌റ്റെറിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്. 

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്‌റ്റെര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റെര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ഈ വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

ഇതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ പഴയ വീഡിയോയും പുറത്തുവന്നു. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ല. കണ്‍ട്രോളെര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിപ്രോംപ്‌റ്റെര്‍ നോക്കി വായിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനറിയുക എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. 

News, National, India, New Delhi, Rahul Gandhi, Prime Minister, Narendra Modi, Technology, Politics, Social Media, Twitter, Even teleprompter could not take so many lies: Rahul Gandhi after PM Modi’s Davos speech


നികുതി പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ചും മൂലധന നിക്ഷേപം ആകര്‍ഷിക്കാനായി രാജ്യത്ത് നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമാണ് ഉച്ചകോടിയില്‍ മോദി വിശദീകരിച്ചത്.

അഞ്ച് ദിവസം നീളുന്ന ലോക എകനോമിക് ഉച്ചകോടിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തത്. മറ്റ് രാജ്യതലവന്മാരും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

Keywords: News, National, India, New Delhi, Rahul Gandhi, Prime Minister, Narendra Modi, Technology, Politics, Social Media, Twitter, Even teleprompter could not take so many lies: Rahul Gandhi after PM Modi’s Davos speech

Post a Comment