Follow KVARTHA on Google news Follow Us!
ad

മാസ്‌കിട്ട് സംസാരിക്കുമ്പോള്‍ മറ്റുള്ളവർക്ക് ശരിക്ക് കേള്‍ക്കുന്നില്ലെന്ന പരാതിയുണ്ടോ?; പരിഹാരമുണ്ട്; മാസ്‌കില്‍ ഘടിപ്പിക്കുന്ന ഉച്ചഭാഷിണി ഉപകരണം വികസിപ്പിച്ച് എൻജിനീയറിംഗ് വിദ്യാർഥികള്‍

Engineering students develop loudspeaker that attaches to mask, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com 18.01.2022) മാസ്‌കിട്ട് സംസാരിക്കുമ്പോള്‍ ശരിക്ക് കേള്‍ക്കുന്നില്ല വ്യക്തമാകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവരാണ് ഈ പ്രതിസന്ധി പ്രധാനമായും അനുഭവിക്കുന്നത്. മറ്റുള്ളവര്‍ക്ക് ശരിക്ക് കേള്‍ക്കാനായി ശബ്ദം ഉയര്‍ത്തി സംസാരിക്കേണ്ടി വരുന്നതിലൂടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയും. ഇതിന് പരിഹാരമായി മാസ്‌കില്‍ ഘടിപ്പിക്കുന്ന ഉച്ചഭാഷിണി ഉപകരണം വികസിപ്പിച്ച് ശ്രദ്ധേയരായിരിക്കുകയാണ് തൃശൂർ ഗവ. എൻജി എൻജിനീയറിംഗ് കോളജിലെ മൂന്ന് വിദ്യാർഥികള്‍.
        
News, Kerala, Thrissur, Top-Headlines, Students, Mask, Engineers, Malappuram, Natives, COVID-19, Develop, Loudspeaker, Engineering students develop loudspeaker that attaches to mask.

കോളജിലെ പൂര്‍വ വിദ്യാർഥികളും മലപ്പുറം സ്വദേശികളുമായ മുഹമ്മദ് റിശാന്‍, സവാദ് കെ ടി എന്നിവരും കോളജ് വിദ്യാർഥിയായ തൃശൂർ സ്വദേശി കെവിന്‍ ജേകബും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഉപകരണം 'ക്യുനൈറ്റ്സ് വോയ്സ് ആബ്ലിഫയര്‍', കോളജില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു പ്രകാശനം ചെയ്തു.

ഗവ. എൻജിനീയറിംഗ് കോളജില്‍ നിന്ന് ഇലക്ട്രേണിക്‌സില്‍ ബിരുദം നേടിയ മുഹമ്മദ് റിശാന്‍, സിവിലില്‍ ബിരുദം നേടിയ സവാദ്, രണ്ടാം വര്‍ഷ കംപ്യൂടെര്‍ സയൻസ് വിദ്യാർഥിയായ കെവിന്‍ ജേകബ് എന്നിവരുടെ ആറ് മാസത്തെ പ്രയത്നമാണ് മാസ്‌കില്‍ ഘടിപ്പിക്കുന്ന ഉച്ചഭാഷിണി ഉപകരണം. കെവിൻ്റെ ഡോക്ടർമാരായ മാതാപിതാക്കളുടെ ബുദ്ധിമുട്ട് കണ്ടാണ് ഇത്തരം ഒരു ഉൽപന്നം നിർമിക്കുക എന്ന ആശയം ഉടലെടുത്തത്.

 

മാസ്കിലും വസ്ത്രത്തിലും ഘടിപ്പിക്കുന്ന ഒരു ചെറിയ ഉപകരണമാണ് ക്യുനൈറ്റ്സ് വോയ്സ് ആബ്ലിഫയര്‍. ഉല്‍പന്നത്തെക്കുറിച്ച് കേട്ടറിഞ്ഞ് അധ്യാപകരും ഡോക്ടര്‍മാരും ഇത് വാങ്ങുന്നുണ്ടെന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും മുഹമ്മദ് റിശാൻ പറയുന്നു. ഉൽപന്നം സ്‌കെയിലപ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇവർ. 1999 രൂപയ്ക്കാണ് ഇവർ ഇത് വിൽപന നടത്തുന്നത്. qnayds(dot)com എന്ന വെബ്സൈറ്റ് വഴിയും ഇവർ വിൽപന നടത്തുന്നുണ്ട്.


Keywords: News, Kerala, Thrissur, Top-Headlines, Students, Mask, Engineers, Malappuram, Natives, COVID-19, Develop, Loudspeaker, Engineering students develop loudspeaker that attaches to mask.
< !- START disable copy paste -->

Post a Comment