ലക്‌നൗ: (www.kvartha.com 17.01.2022) കോവിഡ് സുരക്ഷാ പ്രോടോകോളുകള്‍ ലംഘിച്ചതിന് കഴിഞ്ഞയാഴ്ച സമാജ് വാദി പാര്‍ടിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നോടീസ് നല്‍കിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ അംരോഹയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് റോഡ്‌ഷോ നടത്തുന്ന ബിജെപി എംഎല്‍എയുടെ വീഡിയോ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. സര്‍കാരും താനും പ്രഖ്യാപിച്ചതുപോലെ, കോവിഡ് പ്രോടോകോള്‍ അനുസരിക്കാത്ത എല്ലാ പാര്‍ടികള്‍ക്കെതിരെയും ഒരുപോലെ നടപടിയെടുക്കണമെന്ന് അഖിലേഷ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
സമാജ് വാദി പാര്‍ടിയുടെ ഓഫീസിനും പരിപാടികള്‍ക്കും സമ്പൂര്‍ണ നിരോധനമുണ്ട്. എന്നാല്‍ അധികാരത്തില്‍ തുടരാന്‍ കുറച്ച് ദിവസങ്ങള്‍ ബാക്കിയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും ഇതൊന്നും ബാധകമല്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളെയും അംറോഹയിലെ ബിജെപി സ്ഥാനാർഥി പരസ്യമായി പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം എന്നിവരുള്‍പെടെ ഏഴ് മുന്‍ ബിജെപി എംഎല്‍എമാര്‍ സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്ന ചടങ്ങില്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്നാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ പാര്‍ടിയോട് വിശദീകരണം ആവശ്യപ്പെട്ടത്. സമാജ് വാദി പാര്‍ടി പ്രവര്‍ത്തകരായ 2500 പേര്‍ക്കെതിരെ കേസെടുത്തു.
എല്ലാ കോവിഡ് സുരക്ഷാ പ്രോടോകോളുകളും പാലിക്കാന്‍ പാര്‍ടി പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് യാദവ് പ്രതികരിച്ചു. കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികളും റോഡ്ഷോകളും സൂപെര്‍ സ്പ്രെഡറുകളായി മാറുമെന്ന ആശങ്കയുമുണ്ട്. അതിനിടെയാണ് യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത രണ്ട് മാസത്തിനുള്ളിലായി ഷെഡ്യൂള്‍ ചെയ്തത്.
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന അലഹബാദ് ഹൈകോടതിയുടെ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിക്കളഞ്ഞു. റാലികള്‍ക്കും റോഡ്ഷോകള്‍ക്കും ഏര്‍പെടുത്തിയ നിരോധനം പോലുള്ള നടപടികള്‍ വൈറസ് പടരുന്നത് തടയാന്‍ സഹായിക്കും എന്നാണ് കമീഷന്‍ പറയുന്നത്.
Keywords: Election Commission bans Samajwadi Party polls in violation of Covid control; Akhilesh Yadav says this does not apply to BJP candidate, National, Lucknow, News, Top-Headlines, COVID19, BJP, Election,Akhilesh Yadav, Political party, Government, Ministers, Uttar Pradesh, Goa, Manipur, Uttarakhand, Punjab, High Court, Rally, Virus.
< !- START disable copy paste -->
കോവിഡ് നിയന്ത്രണം ലംഘിച്ച സമാജ് വാദി പാര്‍ടിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ ഇലക്ഷന്‍ കമീഷന്‍ നിരോധിച്ചു; ബിജെപി സ്ഥാനാർഥിക്ക് ഇതൊന്നും ബാധകമല്ലേയെന്ന് അഖിലേഷ് യാദവ്
Election Commission bans Samajwadi Party polls in violation of Covid control;
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍