കണ്ണൂര്‍: (www.kvartha.com 22.01.2022) ഇരിക്കൂറില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഫാത്വിമ മന്‍സിലില്‍ നരോത്ത് അശ്‌റഫിന്റെയും സി സി റൈഹാനത്തിന്റെയും മകന്‍ സി സി മുഹമ്മദ് ഫഹദാണ് (8) മരിച്ചത്. പട്ടീല്‍ മസ്ജിദ് ഫതഹിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.
കമാലിയ എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ഫാത്വിമ, മുഹമ്മദ് (ഇരിക്കൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍), ആയിശ.