SWISS-TOWER 24/07/2023

റോടി പരത്തുന്നതിനിടയില്‍ മാവില്‍ തുപ്പി ഹോടെല്‍ ജീവനക്കാരന്‍; വീഡിയോ വൈറലായതോടെ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത് പൊലീസ്

 


ADVERTISEMENT

ലക്നൗ: (www.kvartha.com 12.01.2022)  റോടി പരത്തുന്നതിനിടയില്‍ മാവില്‍ തുപ്പി ഹോടെല്‍ ജീവനക്കാരന്‍. ഇതിന്റെ വീഡിയോ വൈറലായതോടെ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത് പൊലീസ്. 22 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.
Aster mims 04/11/2022

  
റോടി പരത്തുന്നതിനിടയില്‍ മാവില്‍ തുപ്പി ഹോടെല്‍ ജീവനക്കാരന്‍; വീഡിയോ വൈറലായതോടെ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത് പൊലീസ്


ലക്നൗവിലെ കകോരിയിലുള്ള ഹോടെലിലെ പാചകക്കാരന്‍ റോടിയുണ്ടാക്കുന്നതിന്റെ വിഡിയോയാണ് വൈറലായത്. സംഭവത്തില്‍ ഇയാളെയും അഞ്ച് സഹായികളെയുമാണ് അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഹോടെലുടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോടെലില്‍ നിന്ന് ഏറെ മാറി നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സുശീല്‍ രാജ്പുത് എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പാചകക്കാരന്‍ മാവില്‍ തുപ്പുന്നുണ്ടോ എന്ന് വിഡിയോയില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ പൊലീസ് ഇതിന് സാങ്കേതിക വിദഗ്ധരുടെ സഹായം തേടുമെന്നും അറിയിച്ചു.

Keywords: Eatery cook, owner held for spitting on 'roti' dough in UP, Police, Arrested, Video, Social Media, Hotel, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia