പൂനെ: (www.kvartha.com 01.01.2022) 'മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ' പുതുവര്‍ഷത്തില്‍ മദ്യപാനശീലത്തിനെതിരെ ബോധവത്കരണവുമായി 'രാവണന്‍'. പുനെയിലെ തെരുവിലാണ് രാവണന്റെ പാല്‍ വിതരണം. സന്നദ്ധപ്രവര്‍ത്തകനായ അരുണ്‍ എന്നയാളാണ് രാവണന്റെ വേഷം ധരിച്ചുകൊണ്ട് മദ്യത്തിനെതിരെയുള്ള പ്രചാരണം നടത്തിയത്.
മദ്യം വേണ്ട, പാല്‍ കുടിക്കൂ എന്ന സന്ദേശമാണ് ഞങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആളുകളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന രാവണനെ പുറത്തെടുത്ത് കളയണം, അവര്‍ മദ്യം ഒഴിവാക്കണമെന്നും രാവണ വേഷധാരിയായ അരുണ്‍ പറയുന്നു. നിലവില്‍ സമൂഹത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി നിരവധി കുടുംബങ്ങളാണ് തകരുന്നത്. ഇത്തരത്തിലുള്ള പരിപാടിയില്‍ കൂടിയ മദ്യത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
പുതുവര്‍ഷത്തിന് മുന്നോടിയായാണ് ഇത്തരത്തില്‍ ഒരു പ്രചാരണം തെരുവില്‍ അരുണ്‍ നടത്തിയത്. പുതുവര്‍ഷത്തിലാണ് പലരും മദ്യപിച്ച് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അത്തരത്തില്‍ ചെയ്യുന്നവരോട് പറയാനുള്ളത് അത് നല്ല കാര്യമല്ല എന്നാണ്. സമാധാനത്തോടെ ആഘോഷിക്കേണ്ട ഒന്നാണ് പുതുവര്‍ഷമെന്നും അദ്ദേഹം പറയുന്നു.

Keywords: 'Drink Doodh Not Daru': Pune Man's PSA Message To People For New Year 2022, Pune, News, Liquor, New Year, Celebration, National, Message.