Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ബിഎംഎസ് അനുഭാവികളായ 2 പേര്‍ അറസ്റ്റിലായതായി പൊലീസ്

CPM Leader attacked in Alappuzha#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com 27.01.2022) കലവൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതാവ് സന്തോഷിനാണ് വെട്ടേറ്റത്. വളവനാട് ലോകല്‍ കമിറ്റി അംഗമാണ് സന്തോഷ്. കൈയ്ക്കും കാലിനും പരിക്കേറ്റ സന്തോഷിനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

News, Kerala, State, Alappuzha, Attack, CPM, BMS, Politics, Political party, Crime, Arrested, Accused, CPM Leader attacked in Alappuzha


പ്രദേശത്ത് കഴിഞ്ഞ ദിവസം വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പ്രശ്‌ന പരിഹാരം കാണുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. 

ബിഎംഎസ് അനുഭാവികളായ കുരുവി സുരേഷ്, ഷണ്മുഖന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി മണ്ണഞ്ചേരി പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Alappuzha, Attack, CPM, BMS, Politics, Political party, Crime, Arrested, Accused, CPM Leader attacked in Alappuzha

Post a Comment